Found Dead | കുമരനെല്ലൂരില്‍ കഴിഞ്ഞ ദിവസം കാണാതായ 13 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

 


പാലക്കാട്: (KVARTHA) പട്ടാമ്പിയിലെ കപ്പൂര്‍ കുമരനെല്ലൂരില്‍ കഴിഞ്ഞ ദിവസം കാണാതായ 13 കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വ്യക്തിയുടെ പറമ്പിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമരനെല്ലൂര്‍ കൊട്ടാരത്തൊടി അന്‍വര്‍ - റസിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്.

വ്യാഴാഴ്ച (11.04.2024) വൈകിട്ട് നാലുമണി മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. വീട്ടുകാരും പ്രദേശവാസികളും തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് തൃത്താല പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

Found Dead | കുമരനെല്ലൂരില്‍ കഴിഞ്ഞ ദിവസം കാണാതായ 13 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍

നാട്ടുകാര്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളാളൂരിലെ വ്യക്തിയുടെ കുളത്തിലെ കല്‍പ്പടവില്‍ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയത്. പട്ടാമ്പിയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാ സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ മൃതദേഹം കുളത്തില്‍ നിന്നും പുറത്തെടുത്തത്.

തൃത്താല പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: News, Kerala, Kerala-News, Regional-News, Obituary-News, Kumaranalloor News, Pattambi News, Palakkad News, 13 Year Old, Boy, Fund Dead, Pond, Complaint, Missing, Police, Kumaranalloor: 13 year-old boy found dead in pond.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia