സ്ത്രീധനവിരുദ്ധ സത്യാവാങ്മൂലം; കുഫോസ് വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 12.08.2021) സ്ത്രീധനത്തിനെതിരെ ശക്തമായ നിലപാടെടുത്ത കുഫോസ് വിദ്യാർഥികൾ മുഴുവൻ സമൂഹത്തിന് മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള ഫിഷറീസ് യൂണിവേഴ്സിറ്റിയിലെ വിവിധ കോഴ്സുകളുടെ ബിരുദദാനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുകയോ കൊടുക്കയോ ചെയ്യില്ലെന്ന സത്യവാങ്മൂലം വിദ്യാർഥികളിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് ചടങ്ങ് സംഘടിപ്പിച്ചത്.
Aster_MIMS

സ്ത്രീധനവിരുദ്ധ സത്യാവാങ്മൂലം; കുഫോസ് വിദ്യാർഥികളുടെ നിലപാട് സമൂഹത്തിന് മുഴുവൻ മാതൃകയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഈ സത്യവാങ്മൂലം സർവകലാശാല വൈസ് ചാൻസലർ ഔദ്യോഗികമായി ഗവർണർക്ക് കൈമാറി. കൊല്ലത്തെ വിസ്മയക്കേസിന്‍റെ പശ്ചാത്തലത്തിൽ ഇത്തരമൊരു സത്യവാങ്മൂലം നൽകുന്നവർക്കേ സർവകലാശാല ബിരുദം സമ്മാനിക്കൂ എന്ന് ചാൻസലർകൂടിയായ ഗവർണർ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സമൂഹത്തിന് വലിയൊരു സന്ദേശം കൂടി നൽകാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും മറ്റു കാമ്പസുകളും ഇത് മാതൃകയാക്കണമെന്നാണ് വിദ്യാർഥികൾ പറയുന്നത്.

വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് വിദ്യാർഥികളിൽ നിന്നും സത്യവാങ്മൂലം എഴുതി വാങ്ങാനുള്ള കുഫോസ് യൂണിവേഴ്സിറ്റിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് മഹിളാമോർച ദേശീയ പ്രസിഡണ്ട് വനദി ശ്രീനിവാസൻ പറഞ്ഞു.

Keywords:  News, Kochi, Kerala, State, Student, Dowry, Kufos students file anti-dowry affidavit.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia