തെരുവ് നായ്ക്കളുടെ വന്ധ്യം കരണം; സര്‍കാര്‍ ഒരു നായയ്ക്ക് കൊടുക്കുന്ന വില കേട്ടാല്‍ ഞെട്ടും

 


തിരുവനന്തപുരം: (www.kvartha.com 27.07.2021) തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിനായി സര്‍കാര്‍ ചെലവിടുന്ന തുക കേട്ടാല്‍ ഞെട്ടും. ഒരു നായക്ക് 1941 രൂപയാണ് വന്ധ്യം കരണത്തിന് വേണ്ടുന്ന ചെലവ്. ഇതുവരെ 67,034 തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് കുടുംബശ്രീ മിഷന്‍ വഴി ചെലവിട്ടത് 13,01,58,909 രൂപയാണ്. മുന്‍ പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജിന്റെ ജനുവരിയിലുള്ള ചോദ്യത്തിന് അന്നത്തെ മൃഗസംരക്ഷണ മന്ത്രി കെ രാജു നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തെരുവ് നായ്ക്കളുടെ വന്ധ്യം കരണം; സര്‍കാര്‍ ഒരു നായയ്ക്ക് കൊടുക്കുന്ന വില കേട്ടാല്‍ ഞെട്ടും

അനിമല്‍ ബര്‍ത് കണ്‍ട്രോള്‍ പദ്ധതിവഴിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നത്. കുടുംബ ശ്രീ യൂനിറ്റുകളാണ് പദ്ധതി നടപ്പാക്കുന്ന അംഗീകൃത ഏജന്‍സികള്‍. അടിസ്ഥാന സൗകര്യങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് നല്‍കും. ആവശ്യമായ തുക നീക്കിവെക്കുന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളാണ്.

ദിവസങ്ങള്‍ക്ക് മുന്‍പ് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീക്ക് സര്‍കാര്‍ ഫന്‍ഡ് നല്‍കുന്നത് ഹൈകോടതി തടഞ്ഞിരുന്നു. കുടുംബശ്രീക്ക് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ അംഗീകാരമുണ്ടോയെന്നും വന്ധ്യംകരണ നടപടികള്‍ക്കുള്ള പരിശീലനം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടോയെന്നും സര്‍കാര്‍ അറിയിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചിരുന്നു. അടിമലത്തുറയില്‍ ബ്രൂണോയെന്ന വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ഹൈകോടതി സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഉത്തരവ്.

മതിയായ സൗകര്യങ്ങളും പരിശീലനവുമില്ലാതെയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ തെരവുനായകളെ വന്ധ്യംകരിക്കുന്നതെന്ന് ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന മൃഗസംരക്ഷണ സംഘടനകളും വ്യക്തികളും പരാതി ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് കുടുംബശ്രീ മിഷന്റെ അംഗീകാരമുള്‍പൈടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും തുടര്‍ ഉത്തരവുണ്ടാകുംവരെ ഫന്‍ഡ് നല്‍കുന്നതു തടയാനും ഹൈകോടതി ഉത്തരവിട്ടത്.

സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് പുനഃസംഘടിപ്പിക്കുമ്പോള്‍ ജമ്പോ കമിറ്റികള്‍ ഒഴിവാക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതിനായി ദേശീയ മൃഗക്ഷേമ ബോര്‍ഡ് നല്‍കിയ മാതൃകയിലും അംഗങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്ന് ഹൈകോടതി വിലയിരുത്തി. തുടര്‍ന്ന് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ ആരൊക്കെ വേണമെന്നതില്‍ ഹര്‍ജിക്കാര്‍ നിലപാട് അമിക്കസ് ക്യൂറിയെ അറിയിക്കാന്‍ നിര്‍ദേശിച്ചു.

Keywords:  Kudumbasree Mission has spent 13 crore for sterilization of stray dogs, Thiruvananthapuram, News, Animals, Protection, High Court of Kerala, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia