Kudumbashree Traveller | കുടുംബശ്രീ ട്രാവലറിന്റെ അടുത്ത യാത്ര ഹൈദരബാദിലേക്ക്
Nov 6, 2023, 10:00 IST
കണ്ണൂര്‍: (KVARTHA) യാത്രാനുഭവങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി കുടുംബശ്രീ ട്രാവലറിന്റെ അടുത്ത യാത്ര ഹൈദരാബാദിലേക്ക് നടത്തും. ജില്ലയിലെ സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കാന്‍ ജില്ലാ കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിച്ച ട്രാവലര്‍ വനിത ടൂര്‍ എന്റര്‍പ്രൈസസിന്റെ പതിനാലാമത്തെ ഡെസ്റ്റിനേഷനാണിത്.
യാത്രകള്‍ ഇഷ്ടപ്പെടുന്ന സ്ത്രീകള്‍ക്കായി ബഡ്ജറ്റ് ഫ്രന്‍ഡ് ലി
യായി ടൂര്‍ പാകേജുകളൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തുടങ്ങിയത്. എന്നാലിത് വിപുലീകരിക്കാനും യാത്രകള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമായി അവസരങ്ങള്‍ ഒരുക്കാനുമുള്ള ശ്രമത്തിലാണ് ട്രാവലര്‍ അംഗങ്ങള്‍. നവംബര്‍ 10ന് ആരംഭിക്കുന്ന ഹൈദരാബാദ് യാത്ര മൂന്ന് പകലുകളും രണ്ട് രാത്രികളിലുമാണ് ഒരുക്കിയിരിക്കുന്നത്. 14,500 രൂപയാണ് നിരക്ക്.
നവംബര്‍ 10ന് മൂകാംബിക പാകേജും ഒരുക്കിയിട്ടുണ്ട്. രണ്ടു പകലുകളും ഒരു രാത്രിയിലുമുള്ള യാത്രയുടെ നിരക്ക് 3,700 രൂപയാണ്. നവംബര്‍ 18 നും ഇതേ പാകേജുകള്‍ ഉണ്ടായിരിക്കും. ഗ്രൂപുകള്‍ക്ക് മുന്‍ഗണന. കുടുംബശ്രീ യൂനിറ്റുകള്‍ക്കും, ഗ്രൂപുകള്‍ക്കും ഇളവ് ലഭിക്കും. യാത്രയ്ക്ക് താല്പര്യമുള്ളവര്‍ 7012446759, 9947258039, 8891438390 എന്നീ നമ്പറുകളില്‍ വിളിക്കുക.

Keywords: Kudumbashree Traveller's next trip to Hyderabad, Kannur, News, Kudumbashree Traveller, Trip, Women, Expense, Budget, Package, Destination, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.