വനിതാ ദിനം ആഘോഷിക്കാന്‍ 6 ദിവസത്തെ പ്രത്യേക ടൂറിസം ഓഫറുകളുമായി കെടിഡിസി
Mar 4, 2022, 12:37 IST
കൊച്ചി: (www.kvartha.com 04.03.2022) വരുന്ന എട്ടിനാണ് അന്താരാഷ്ട്ര വനിതാ ദിനം. ഇതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ആറ് ദിവസത്തെ പ്രത്യേക ടൂറിസം ഓഫറുകളുമായി കെടിഡിസി (കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷന്‍) എത്തി.
മാര്‍ച് 6 മുതല്‍ 12 വരെയാണ് ഓഫര്‍. പ്രീമിയം, ബജറ്റ് പ്രോപര്‍ടികളില്‍ സ്ത്രീകള്‍ക്ക് കുറഞ്ഞ ചിലവില്‍ മുറി വാടകയ്ക്ക് നല്‍കുന്നു. റൂം റെന്റിനും കോംപ്ലിമെന്ററി ഭക്ഷണത്തിനും 50 ശതമാനം കിഴിവ് ലഭിക്കും.
പ്രീമിയം റെസ്റ്റോറന്റുകളില്‍ ഉള്‍പെടെ ഭക്ഷണത്തിന് 20 ശതമാനം ഇളവ് ലഭിക്കും. പ്രീമിയം റിസോര്‍ടുകളായ ബോള്‍ഗാടി(കൊച്ചി), ടീകൗണ്ടി(മൂന്നാര്‍), വാര്‍ടര്‍സ്‌കേപ്‌സ്(കുമരകം), സമുദ്ര(കോവളം), ആരണ്യനിവാസ്, ലേക്പാലസ്(തേക്കടി), മാസ്‌കറ്റ് ഹോടെല്‍(തിരുവനന്തപുരം) എന്നിവിടങ്ങളിലാണ് ഓഫറുള്ളത്.
ബജറ്റ് റിസോര്‍ടുകളായ ഗോള്‍ഡന്‍പീക്(പൊന്മുടി), പെരിയാര്‍ഹൗസ് (തേക്കടി), സുവാസം കുമരകം ഗേറ്റ്വേ റിസോര്‍ട്(തണ്ണീര്‍മുക്കം), ഗ്രാന്‍ഡ് ചൈത്രം(തിരുവനന്തപുരം), പെപര്‍ ഗ്രോവ്(സുല്‍ത്താന്‍ ബത്തേരി), റിപിള്‍ലാന്‍ഡ് (ആലപ്പുഴ), ഫോക്ലാന്‍ഡ് (പറശിനിക്കടവ്), ലൂംലാന്‍ഡ് (കണ്ണൂര്‍), നന്ദനം (ഗുരുവായൂര്‍), ഗാര്‍ഡന്‍ഹൗസ് (മലമ്പുഴ) എന്നിവിടങ്ങളിലുമാണ് ഓഫറുള്ളത്.
ബുകിംഗിന്: centralreservation@ktdc(dot)com. ബന്ധപ്പെടാം. ഫോണ്‍: 9400008585, 0471- 2316736, 2725213. കൂടുതല്‍ വിവരങ്ങള്‍ക്ക്: www(dot)ktdc(dot)com.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.