ദമ്പതികള്‍ക്ക് പ്രണയത്തിന്റെ 'പറുദീസ'; പ്രണയദിനം ആഘോഷിക്കാനായി കെ ടി ഡി സിയുടെ ഫ്ളോട്ടില റെസ്റ്റോറന്‍ന്റ്
Feb 14, 2020, 13:09 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 14.02.2020) ആഘോഷങ്ങളാണ് പ്രതീക്ഷകളോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. അത്തരത്തില്‍ ദമ്പതികള്‍ക്ക് പ്രണയദിനങ്ങള്‍ ആഘോഷിക്കാനായി വേളി ടൂറിസ്റ്റ് വില്ലേജിലെ, കെ ടി ഡി സിയുടെ ഫ്ളോട്ടില റെസ്റ്റോറന്‍ന്റ് ആകര്‍ഷക പാക്കേജുകള്‍ ലഭ്യമാക്കുന്നു. ഫെബ്രുവരി 14 മുതല്‍ 16 വരെ വൈകിട്ട് അഞ്ചുമുതലാണ് പ്രവേശനം.
ഡിന്നര്‍, കേക്ക്, കാന്‍ഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികള്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാക്കേജ് ഫീസ് നികുതി ഉള്‍പ്പെടെ 750 രൂപയാണ്. സീറ്റ് റിസര്‍വ് ചെയ്യാന്‍ ഫോണ്‍ : 94956 63803
നവീകരിച്ച ഫ്ളോട്ടില ഫ്ളോട്ടിംഗ് റെസ്റ്റോറന്‍ന്റ് കഴിഞ്ഞ ഡിസംബര്‍ 31നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തത്. വേളി കായലിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ഒരേസമയം ആസ്വദിക്കാനാകുന്ന വിധമാണ് രണ്ടുനിലകളുള്ള ഫ്ളോട്ടിലയുടെ നിര്‍മ്മാണമെന്ന് കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍ വി ആര് കൃഷ്ണതേജ മൈലവരപ്പ് പറഞ്ഞു.
Keywords: News, Kerala, Thiruvananthapuram, Celebration, Valentine's-Day, KTDC Flotilla Restaurant Ready to celebrate Valentine's Day
ഡിന്നര്‍, കേക്ക്, കാന്‍ഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികള്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാക്കേജ് ഫീസ് നികുതി ഉള്‍പ്പെടെ 750 രൂപയാണ്. സീറ്റ് റിസര്‍വ് ചെയ്യാന്‍ ഫോണ്‍ : 94956 63803
നവീകരിച്ച ഫ്ളോട്ടില ഫ്ളോട്ടിംഗ് റെസ്റ്റോറന്‍ന്റ് കഴിഞ്ഞ ഡിസംബര്‍ 31നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്തത്. വേളി കായലിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ഒരേസമയം ആസ്വദിക്കാനാകുന്ന വിധമാണ് രണ്ടുനിലകളുള്ള ഫ്ളോട്ടിലയുടെ നിര്‍മ്മാണമെന്ന് കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍ വി ആര് കൃഷ്ണതേജ മൈലവരപ്പ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.