ദമ്പതികള്‍ക്ക് പ്രണയത്തിന്റെ 'പറുദീസ'; പ്രണയദിനം ആഘോഷിക്കാനായി കെ ടി ഡി സിയുടെ ഫ്‌ളോട്ടില റെസ്റ്റോറന്‍ന്റ്

 


തിരുവനന്തപുരം: (www.kvartha.com 14.02.2020) ആഘോഷങ്ങളാണ് പ്രതീക്ഷകളോടെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. അത്തരത്തില്‍ ദമ്പതികള്‍ക്ക് പ്രണയദിനങ്ങള്‍ ആഘോഷിക്കാനായി വേളി ടൂറിസ്റ്റ് വില്ലേജിലെ, കെ ടി ഡി സിയുടെ ഫ്‌ളോട്ടില റെസ്റ്റോറന്‍ന്റ് ആകര്‍ഷക പാക്കേജുകള്‍ ലഭ്യമാക്കുന്നു. ഫെബ്രുവരി 14 മുതല്‍ 16 വരെ വൈകിട്ട് അഞ്ചുമുതലാണ് പ്രവേശനം.

ദമ്പതികള്‍ക്ക് പ്രണയത്തിന്റെ 'പറുദീസ'; പ്രണയദിനം ആഘോഷിക്കാനായി കെ ടി ഡി സിയുടെ ഫ്‌ളോട്ടില റെസ്റ്റോറന്‍ന്റ്

ഡിന്നര്‍, കേക്ക്, കാന്‍ഡിഡ് ഫോട്ടോഗ്രഫി, കലാപരിപാടികള്‍ ഉള്‍പ്പെടെ ഒട്ടേറെ വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. പാക്കേജ് ഫീസ് നികുതി ഉള്‍പ്പെടെ 750 രൂപയാണ്. സീറ്റ് റിസര്‍വ് ചെയ്യാന്‍ ഫോണ്‍ : 94956 63803

നവീകരിച്ച ഫ്‌ളോട്ടില ഫ്‌ളോട്ടിംഗ് റെസ്റ്റോറന്‍ന്റ് കഴിഞ്ഞ ഡിസംബര്‍ 31നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തത്. വേളി കായലിന്റെയും അറബിക്കടലിന്റെയും സൗന്ദര്യം ഒരേസമയം ആസ്വദിക്കാനാകുന്ന വിധമാണ് രണ്ടുനിലകളുള്ള ഫ്‌ളോട്ടിലയുടെ നിര്‍മ്മാണമെന്ന് കെ ടി ഡി സി മാനേജിംഗ് ഡയറക്ടര്‍ വി ആര്‍ കൃഷ്ണതേജ മൈലവരപ്പ് പറഞ്ഞു.

 Keywords:  News, Kerala, Thiruvananthapuram, Celebration, Valentine's-Day, KTDC Flotilla Restaurant Ready to celebrate Valentine's Day
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia