Challenge | ഷാജീ, പരലോകത്തും എന്നെ തോല്‍പ്പിക്കാനാവില്ല! മലപ്പുറം ജില്ലയിലെ ഏത് മണ്ഡലത്തിലാണെങ്കിലും മത്സരിക്കാന്‍ വെല്ലുവിളിച്ച മുസ്ലീം ലീഗ് നേതാവിന് മറുപടിയുമായി കെ ടി ജലീല്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വെല്ലുവിളി മലപ്പുറത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നാല് തവണ തുടര്‍ച്ചയായി ജയിക്കുന്ന ആദ്യ ഇടതുപക്ഷക്കാരനോട്
● വെല്ലുവിളി നടത്തിയിരിക്കുന്നത് കന്നി മല്‍സരത്തിനിറങ്ങിയ ആളോട് പരാജയപ്പെട്ടയാള്‍
മലപ്പുറം: (KVARTHA) മലപ്പുറം ജില്ലയിലെ ഏത് മണ്ഡലത്തിലാണെങ്കിലും മത്സരിക്കാന്‍ വെല്ലുവിളിച്ച മുസ്ലീം ലീഗ് നേതാവിന് മറുപടിയുമായി കെ ടി ജലീല്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ മറുപടിയുമായി രംഗത്തെത്തിയത്. തന്റെ നേട്ടങ്ങള്‍ ഓരോന്നായി പോസ്റ്റില്‍ പങ്കുവച്ചാണ് അദ്ദേഹം മറുപടി നല്‍കിയിരിക്കുന്നത്. ഷാജീ, പരലോകത്തും എന്നെ തോല്‍പ്പിക്കാനാവില്ല എന്ന ആമുഖത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
മലപ്പുറത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നാല് തവണ തുടര്‍ച്ചയായി ജയിക്കുന്ന ആദ്യ ഇടതുപക്ഷക്കാരനാണ് താന്‍. ആ എന്നെയാണ് താമരശ്ശേരി ചുരമിറങ്ങി വന്ന് ഷാജി കെ വയനാട് വെല്ലുവിളിച്ചിരിക്കുന്നത് എന്നും ജലീല്‍ പോസ്റ്റില്‍ പരിഹസിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അഴീക്കോട്ട് ചെന്ന് മല്‍സരിക്കാന്‍, എന്റെ പഴയ സുഹൃത്ത് വെല്ലുവിളിച്ചിരുന്നു. അതേ അഴീക്കോട്ട് ഷാജി തോറ്റ് തുന്നം പാടിയത് കന്നി മല്‍സരത്തിനിറങ്ങിയ സുമേഷിനോടാണ്. ലീഗില്‍ നിന്ന് എന്നെ പുറത്താക്കാന്‍ ഷാജി കരുക്കള്‍ നീക്കിയത് എന്നേക്കാള്‍ മുമ്പ് എം എല്‍ എ ആവുക എന്ന ദുര്‍ലാക്കോടെയാണെന്നും ജലീല്‍ പോസ്റ്റില്‍ കുറ്റപ്പെടുത്തുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം:
ഷാജീ, പരലോകത്തും എന്നെ തോല്‍പ്പിക്കാനാവില്ല!
ഡോ: എം.കെ മുനീര്‍ പ്രസിഡണ്ടും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ ട്രഷറര്‍ ആയിരുന്നു KM ഷാജി. മലപ്പുറം ജില്ലയിലെ ഏത് മണ്ഡലത്തിലാണെങ്കിലും എന്നെ മല്‍സരിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചതായി കേട്ടു. ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറം ജില്ലയില്‍ 2006-ല്‍ ഇടതുപക്ഷ രഥത്തിലേറി തുടങ്ങിയ തേരോട്ടം 18 വര്‍ഷം പിന്നിട്ടു. 2026 ആകുമ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയാകും.
39-ാമത്തെ വയസ്സില്‍ സ്വന്തം നാടായ കുറ്റിപ്പുറത്ത് ചരിത്ര വിജയം. 49-ാം വയസ്സില്‍ തദ്ദേശ സ്വയം ഭരണ ന്യൂനപക്ഷ ക്ഷേമ ഹജ്ജ് വഖഫ് മന്ത്രി. 52-ാം വയസ്സില്‍ കേരളത്തിന്റെ പ്രഥമ ഉന്നതവിദ്യാഭ്യാസ മന്ത്രി. 2021-ല്‍ ഒരു ചാരിറ്റി മാഫിയാ തലവനെ ഇറക്കി നാലാമങ്കത്തില്‍ മുട്ടുകുത്തിക്കാന്‍ BJP യുമായി ചേര്‍ന്ന് ലീഗ്-കോണ്‍ഗ്രസ്സാതികള്‍ നടത്തിയ 18 അടവിനെയും അതിജീവിച്ച്, അങ്കത്തട്ടില്‍ മിന്നുന്ന നാലാം ജയം.
മലപ്പുറത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ നാല് തവണ തുടര്‍ച്ചയായി ജയിക്കുന്ന ആദ്യ ഇടതുപക്ഷക്കാരന്‍. ആ എന്നെയാണ് താമരശ്ശേരി ചുരമിറങ്ങി വന്ന് ഷാജി കെ വയനാട് വെല്ലുവിളിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് അഴീക്കോട്ട് ചെന്ന് മല്‍സരിക്കാന്‍, എന്റെ പഴയ സുഹൃത്ത് വെല്ലുവിളിച്ചിരുന്നു. അതേ അഴീക്കോട്ട് ഷാജി തോറ്റ് തുന്നം പാടിയത് കന്നി മല്‍സരത്തിനിറങ്ങിയ സുമേഷിനോടാണ്. ലീഗില്‍ നിന്ന് എന്നെ പുറത്താക്കാന്‍ ഷാജി കരുക്കള്‍ നീക്കിയത് എന്നെക്കാള്‍ മുമ്പ് MLA ആവുക എന്ന ദുര്‍ലാക്കോടെയാണ്.
#KTJaleel #MalappuramPolitics #MuslimLeague #KeralaElections #ShajiK #PoliticalChallenge
