KT Jaleel | കോഴിക്കോട്ട് നടന്നത് ഇസ്രാഈല്‍ അനുകൂല സമ്മേളനമോയെന്ന് കെ ടി ജലീല്‍; അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ലെന്നും വിമര്‍ശനം
Oct 26, 2023, 21:38 IST
മലപ്പുറം: (KVARTHA) ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകന്‍ ശശി തരൂരിന്റെ പ്രസംഗം കേട്ടാല്‍ ഫലത്തില്‍ ഇസ്രാഈല്‍ അനുകൂല സമ്മേളനമാണെന്നാണ് തോന്നുകയെന്ന് കെ ടി ജലീല്‍ എംഎല്‍എ. മുസ്ലിം ലീഗിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ഹമാസിനെ ഭീകരവാദികളെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി വിശേഷിപ്പിച്ചതിനെതിരെയായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം.
അന്ത്യനാള്‍ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കള്‍ പൊറുക്കില്ലെന്നും ഫലസ്തീന് ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂര്‍ 'ഇസ്രാഈല്‍ മാല' പാടിയതെന്നും അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു. സമസ്തക്ക് മുന്നില്‍ 'ശക്തി' തെളിയിക്കാന്‍ ലീഗ് നടത്തിയ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി ഫലത്തില്‍ ലീഗിന് വിനയായെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Keywords: Israel Palestine War, Israel Hamas War, Muslim League, Kozhikode, Palestine, Israel, Shashi Tharoor, KT Jaleel, KT Jaleel against Shashi Tharoor's refers to Hamas as terrorist.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.