KT Jaleel | ഒരു പച്ചയായ ലീഗുകാരനെ കണ്ടെന്ന് കെ ടി ജലീല്‍; 'കട്ടിലിനടിയില്‍ 47 ലക്ഷം പോയിട്ട് പത്ത് രൂപ പോലും സൂക്ഷിക്കാനില്ല'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) ചന്ദ്രിക പത്രത്തിന്റെ മുന്‍ റസിഡന്റ് എഡിറ്ററും എഴുത്തുകാരനുമായ ടി സി മുഹമ്മദിനെ സന്ദര്‍ശിച്ചതിന്റെ അനുഭവം പങ്കുവെച്ച് കെ ടി ജലീല്‍. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ പഴയ തലമുറയിലെ പച്ചയായ ഒരു ലീഗുകാരനെ കണ്ട സംതൃപ്തി അനിര്‍വചനീയമായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുകില്‍ കുറിച്ചു.
        
KT Jaleel | ഒരു പച്ചയായ ലീഗുകാരനെ കണ്ടെന്ന് കെ ടി ജലീല്‍; 'കട്ടിലിനടിയില്‍ 47 ലക്ഷം പോയിട്ട് പത്ത് രൂപ പോലും സൂക്ഷിക്കാനില്ല'

'പഴയ നേതാക്കളുടെ പൈതൃകത്തില്‍ നിന്നുള്ള പുതിയ ലീഗ് നേതൃത്വത്തിന്റെ വ്യതിചലനത്തില്‍ വേദനിക്കുന്ന ബുദ്ധിയുള്ള ലീഗ് പ്രവര്‍ത്തകന്‍. സമസ്തയും ലീഗും തമ്മിലുള്ള അകല്‍ച്ച ഒഴിവാക്കണമായിരുന്നു എന്ന് കട്ടായം പറഞ്ഞ വ്യക്തി. ടി സി ഒരു പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. ചിലതെല്ലാം അതിലദ്ദേഹം തുറന്നു പറയുന്നുണ്ടെന്ന് സംസാരത്തിനിടെ സൂചന നല്‍കി', കെ ടി ജലീല്‍ എഴുതി.

ഒരു സാധാരണ വീട്ടിലാണ് ടി സി താമസിക്കുന്നത്. 6500 സ്‌ക്വയര്‍ ഫീറ്റ് പോയിട്ട് 2500 സ്‌ക്വയര്‍ ഫീറ്റ് പോലുമില്ലാത്ത വീട്. കട്ടിലിനടിയില്‍ 47 ലക്ഷം പോയിട്ട് പത്ത് രൂപ പോലും സൂക്ഷിക്കാനില്ലാത്ത കറകളഞ്ഞ പൊതുപ്രവര്‍ത്തകന്‍. ലീഗില്‍ തനിക്കുണ്ടായ വ്യക്തി ബന്ധങ്ങള്‍ പണപ്പിരിവിനും ധനസമ്പാദനത്തിനും ഉപയോഗിക്കാത്ത ടി സിയെ പുത്തന്‍കൂറ്റുകാരായ യുവതുര്‍ക്കികള്‍ക്ക് പരിചയമുണ്ടാകാന്‍ സാധ്യത നന്നേ കുറവ്. കൂലിയും വേലയുമില്ലാതെ നേടിയ കൊട്ടാര സമാനമായ വീടോ വില പിടിപ്പുള്ള കാറോ കെഎംസിസിക്കാരായ സമ്പന്നരുമൊത്തുള്ള 'സ്ലീപിംഗ് പാര്‍ട്ണര്‍' ബിസിനസോ ഇല്ലാത്ത ഉല്‍കൃഷ്ടന്‍ എന്ന് കുറിച്ച് ലീഗിനെതിരെ പരോക്ഷ വിമര്‍ശനവും ജലീല്‍ നടത്തുന്നുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:


Keywords: KT Jaleel, Politics, Muslim League, T C Muhammad, Muslim League, Political News, KT Jaleel about T C Muhammad.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia