തിരുവനന്തപുരം: ലോക വനിതാ ദിനത്തിന്റെ ഭാഗമായി സംസ്ഥാന വനിതാ വികസന കോര്‍പറേഷനും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റും ചേര്‍ന്ന് തലസ്ഥാനത്തു നടത്തുന്ന വനിതാ സംരംഭക മേളയ്ക്ക് യോജിച്ച പേരും ലോഗോയും തീരുമാനിക്കാന്‍ ഓണ്‍ലൈന്‍ മല്‍സരം. വനിതാ ദിനമായ മാര്‍ച്ച എട്ടിന് സമാപിക്കുന്ന വിധം മാര്‍ച്ച് മൂന്ന് മുതല്‍ ഒമ്പത് വരെയാണ് മേള.
സംരംഭകരും ഉപഭോക്താക്കളുമായ സ്ത്രീകള്‍ക്കിടയില്‍ സഹഭാവത്തിന്റെ സന്ദേശം പകരുക കൂടിയാണ് ഈ മേളയുടെ ലക്ഷ്യം. സ്ത്രീസംരംഭകരുടെ എല്ലാ ഉല്പന്നങ്ങളും, പൊതു സംരംഭകരുടെ സ്ത്രീകള്‍ക്കു മാത്രമുള്ള ഉല്‍പന്നങ്ങള്‍, സ്ത്രീകള്‍ക്കുവേണ്ടിയുള്ള ഉല്‍പന്നങ്ങള്‍ മാത്രമുണ്ടാക്കുന്ന സംരംഭകര്‍ എന്നിവരാണ് മുഖ്യമായും മേളയില്‍ പങ്കെടുക്കുക. ആദിവാസികള്‍ മുതല്‍ സംസ്ഥാനത്തെ ഏറ്റവും മുതല്‍മുടക്കുള്ള വനിതാ സംരംഭകരുടെ വരെ ഉല്‍പന്നങ്ങള്‍ ഒരേസമയം കാണാനും അറിയാനും വാങ്ങാനും അവസരമൊരുക്കുന്ന ഈ മേള രാജ്യത്തുതന്നെ ആദ്യത്തേതാണ്.
ഈ പ്രത്യേകത ഉള്‍ക്കൊള്ളുന്ന ആകര്‍ഷകമായ പേരും ലോഗോയുമാണ് തയ്യാറാക്കേണ്ടത്. പേരു മാത്രമായും ലോഗോ മാത്രമായും മല്‍സരത്തിന് അയയ്ക്കാം. തെരഞ്ഞെടുക്കുന്ന പേരും ലോഗോയും തയ്യാറാക്കിയവര്‍ക്ക് സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടാതെ അവര്‍ക്കും അവര്‍ നിര്‍ദേശിക്കുന്ന നിശ്ചിത എണ്ണം സന്ദര്‍ശകര്‍ക്കും മേളയില്‍ സൗജന്യ പ്രവേശനവും അനുവദിക്കും.
സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ജീവനക്കാര്‍, വനിതാ വികസന കോര്‍പറേഷന്‍ ജീവനക്കാര്‍, കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റ്ര് അംഗംങ്ങള്‍, ജീവനക്കാര്‍, അവരുടെ ബന്ധുക്കള്‍ എന്നിവരൊഴികെ ആര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം.

ജെപിജി ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ലോഗോയും പിഡിഎഫ് ഫോര്‍മാറ്റില്‍ ടൈപ്പു ചെയ്ത പേരും conteston2014@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ മാത്രം അയയ്ക്കുക. അവസാന തീയതി ഫെബ്രുവരി അഞ്ച്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords : Women Day, Logo, Name, KSWDC-KUWJ to join hands for She show 2014; name and logo invited, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.