Black flag | മേയര്‍ക്കെതിരെ വീട്ടിനുമുന്നില്‍ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവര്‍ത്തകരെ നേരിട്ട് സിപിഎം പ്രവര്‍ത്തകരും സ്റ്റാഫ് അംഗങ്ങളും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നിയമനം സംബന്ധിച്ച കത്ത് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ തുടരവെ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ വീട്ടിനുമുന്നിലും കരിങ്കൊടി പ്രതിഷേധം. കെഎസ്‌യു പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകാനിറങ്ങിയ മേയറുടെ കാറിനടുത്തേക്ക് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തുകയായിരുന്നു. എന്നാല്‍ പ്രതിഷേധക്കാരെ സിപിഎം പ്രവര്‍ത്തകരും മേയറുടെ സ്റ്റാഫിലുണ്ടായിരുന്നവരും ചേര്‍ന്ന് നേരിട്ടു.
Aster mims 04/11/2022

Black flag | മേയര്‍ക്കെതിരെ വീട്ടിനുമുന്നില്‍ കരിങ്കൊടി കാട്ടിയ കെഎസ്‌യു പ്രവര്‍ത്തകരെ നേരിട്ട് സിപിഎം പ്രവര്‍ത്തകരും സ്റ്റാഫ് അംഗങ്ങളും

വീട്ടില്‍ നിന്ന് ഇറങ്ങി കാറില്‍ കയറിയതിന് പിന്നാലെയാണ് ആദ്യ പ്രതിഷേധമുണ്ടായത്. പിന്നാലെ, കാര്‍ റോഡിലേക്ക് കയറും മുമ്പ് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലും പ്രതിഷേധിച്ചു. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

താത്കാലിക നിയമനത്തിന് പാര്‍ടി ജില്ലാ സെക്രടറിക്ക് കത്തുനല്‍കിയതില്‍ മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കനത്തപ്രതിഷേധമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടക്കുന്നത്. ബിജെപിയും കോണ്‍ഗ്രസും മേയറുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ ഓഫീസിലാണ് പ്രതിഷേധം നടത്തുന്നത്. ഇതിന് പുറമേ വിവിധ യുവജനസംഘടനകളും പ്രതിഷേധിക്കുന്നുണ്ട്.

Keywords: KSU- Youth congress black flag against mayor Arya Rajendran, CPM defends, Thiruvananthapuram, News, Protesters, Trending, Youth Congress, KSU, Black Flag, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia