തിരുവനന്തപുരം: കെ.എസ്.യുവും വിഭ്യാഭ്യാസവകുപ്പും തമ്മിലുള്ള വാക്പോര് പുതിയ തലങ്ങളിലേയ്ക്ക്. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രസിദ്ധീകരണവുമായി രംഗത്തെത്തി.
സ്വകാര്യ മേഖലയിലെ പിണിയാളുകളായി വിദ്യാഭ്യാസ വകുപ്പ് മാറിയെന്ന് കെ.എസ്.യുവിന്റെ ഔദ്യോഗീക പ്രസിദ്ധീകരണമായ സര്‍വകലാശാലയില്‍ വന്ന ലേഖനത്തില്‍ ആരോപണമുയര്‍ന്നു. മുസ്ലീംലീഗും വിദ്യാഭ്യാസ വകുപ്പും യു ഡി എഫ് സര്‍ക്കാരിന് പ്രതിബന്ധമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ലീഗ് ഇഷ്ടക്കാരെ കുത്തിനിറച്ചു.
വിദ്യാഭ്യാസ മേഖല കഴിവുകേടിന്റെ കേന്ദ്രമാക്കിയെന്നും പ്രസിദ്ധീകരണത്തില്‍ പറയുന്നു. സര്‍വ്വകലാശാലയുടെ ജൂണ്‍ ലക്കത്തിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുളളത്. വിദ്യാഭ്യാസവകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന കോണ്‍ഗ്രസ് വക്താവ് എം.എം ഹസന്റെ പ്രസ്താവനയ്ക്ക് നിലനില്‍ക്കേയാണ് കെ.എസ്.യുവും ഇതേ ആവശ്യമുയര്‍ത്തി ലേഖനം പ്രസിദ്ധീകരിച്ചത്.
Keywords: Thiruvananthapuram, Kerala, Congress, KSU, Article

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.