താളം തെറ്റിയ പരീക്ഷാ നടത്തിപ്പ്; കണ്ണൂർ സർവ്വകലാശാലയിൽ കെ.എസ്.യുവിന്റെ പ്രതിഷേധ മാർച്ച്

 
KSU activists protesting at the entrance of Kannur University with a banana plant.
KSU activists protesting at the entrance of Kannur University with a banana plant.

Photo: Arranged

● കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.
● എം.എസ്.എഫ് നടത്തിയ പ്രതിഷേധവും തടഞ്ഞു.
● ചോദ്യപ്പേപ്പർ എത്താത്തതിനാലാണ് പരീക്ഷ മാറ്റിയത്.
● മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കും.

കണ്ണൂർ: (KVARTHA) മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഏഴ് പരീക്ഷകൾ പരീക്ഷാ ദിനത്തിൽ മാറ്റിവെച്ചതിൽ പ്രതിഷേധിച്ചു കെ.എസ്.യു വാഴയുമായി കണ്ണൂർ സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 

സർവ്വകലാശാല കവാടത്തിൽ വാഴ സ്ഥാപിച്ച കെ.എസ്.യു പ്രവർത്തകർ അകത്തു കടക്കാൻ ശ്രമിച്ചത് പോലീസ് തടഞ്ഞു. ഇതേ തുടർന്ന് ഉന്തുംതള്ളും വാക്കേറ്റവും സംഘർഷവും നടന്നു. പോലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോയത്. 

KSU activists protesting at the entrance of Kannur University with a banana plant.

കെ.എസ്.യു ജില്ലാ പ്രസിഡൻ്റ് എം. സി അതുൽ സമരം ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ രജിസ്ട്രാർ ഇരിക്കുന്ന സ്ഥാനത്ത് വാഴ വയ്ക്കുന്നതാണ് നല്ലതെന്നും വിദ്യാർത്ഥികളിൽ നിന്നും ഫീസ് വാങ്ങി പരീക്ഷ നടത്തിപ്പിൻ്റെ കാര്യത്തിൽ തികഞ്ഞ അനാസ്ഥയാണ് സർവ്വകലാശാല അധികൃതർ കാണിക്കുന്നതെന്നും അതുൽ പറഞ്ഞു.

സെനറ്റ് അംഗം അഷിത്ത് അശോകൻ, ആദർശ് മാങ്ങാട്ടിടം, അർജുൻ ചാലാട് എന്നിവർ സമരത്തിന് നേതൃത്വം നൽകി. കണ്ണൂർ സിറ്റി സി.ഐ സനൽകുമാർ, ടൗൺ എസ്.ഐ വി.വി ദീപ്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സർവ്വകലാശാലാ കവാടത്തിൽ ക്യാമ്പ് ചെയ്തിരുന്നു. 

കെ.എസ്.യു മാർച്ചിന് ശേഷം സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി.

ശനിയാഴ്ച രാവിലെ 10 ന് നടക്കേണ്ട പരീക്ഷയുടെ ചോദ്യപ്പേപ്പർ എത്താത്തതിനെ തുടർന്നാണ് കണ്ണൂർ സർവ്വകലാശാലയിൽ ഏഴ് വിഷയങ്ങളിലെ പരീക്ഷകൾ മാറ്റിയത്. മൾട്ടി ഡിസിപ്ലിൻ കോഴ്സുകളിലെ ഏഴ് വിഷയങ്ങളിലെ പരീക്ഷകളാണ് മാറ്റിയത്. സാങ്കേതിക പ്രശ്നം കൊണ്ടാണ് ചോദ്യപ്പേപ്പർ എത്താതിരുന്നതെന്ന് കണ്ണൂർ സർവ്വകലാശാല വിശദീകരിച്ചു. 

മാറ്റിയ പരീക്ഷകൾ മെയ് അഞ്ചിന് നടക്കുമെന്നും സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. രണ്ടാഴ്ച മുൻപ് ബി.സി.എ പരീക്ഷയുടെ ചോദ്യപേപ്പർ കാസർകോട് പാലക്കുന്നിലെ ഗ്രീൻ വുഡ് കോളേജിൽ നിന്നും ചോർന്നിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്.

കണ്ണൂർ സർവ്വകലാശാലയിലെ സംഘർഷത്തെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഷെയർ ചെയ്യൂ!

Article Summary: Violence erupted at Kannur University during a KSU protest march against the postponement of seven multi-discipline course exams. Protesters placed a banana plant at the university gate and clashed with police while trying to enter. Several activists were detained. MSF activists who marched later were also taken into custody. The exams were postponed due to the non-arrival of question papers, rescheduled for May 5th.

#KannurUniversity, #KSUProtest, #ExamPostponement, #StudentClash, #KeralaEducation, #CampusViolence

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia