Protest | മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച 7 കെഎസ്‌യു പ്രവര്‍ത്തകരെയും പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തു

 


കോഴിക്കോട്: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച ഏഴ് കെഎസ്‌യു പ്രവര്‍ത്തകരെയും പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. യുവമോര്‍ച പ്രവര്‍ത്തകരായ വൈഷ്ണവേഷ്, സബിന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധ ആഹ്വാനങ്ങള്‍ക്കിടെ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ട് ഒരു ദിവസത്തെ പരിപാടികള്‍ക്കായി എത്തിയത്. കോഴിക്കോട്ടെ ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുപ്പിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. കറുപ്പ് വസ്ത്രങ്ങള്‍ക്കും കറുപ്പ് മാസ്‌കിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

Protest | മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച 7 കെഎസ്‌യു പ്രവര്‍ത്തകരെയും പ്രതിഷേധിക്കാന്‍ ശ്രമിച്ച യുവമോര്‍ച പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തു

മീഞ്ചന്ത ഗവണ്‍മെന്റ് ആര്‍ട്‌സ് കോളജില്‍ രണ്ട് വിദ്യാര്‍ഥികളുടെ കറുത്ത മാസ്‌ക് പൊലീസ് അഴിപ്പിച്ചതായുള്ള പരാതിയും ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധത്തിനെത്തിയ രണ്ട് കെഎസ്‌യു നേതാക്കളെ വെസ്റ്റ് ഹിലില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

പിണറായിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയെ കോഴിക്കോട് ഗസ്റ്റ് ഹൗസിന് സമീപം തടയാനായി കാത്ത് നില്‍ക്കുകയായിരുന്ന രണ്ട് കെഎസ്‌യു നേതാക്കളെ വെസ്റ്റ് ഹില്‍ ചുങ്കത്ത് വച്ചാണ് ടൗണ്‍ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് കരിങ്കൊടിയും കെഎസ്‌യു കൊടിയും പൊലീസ് പിടിച്ചെടുത്തു. കരുതല്‍ തടങ്കലിലെടുത്ത കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വിടി സൂരജ്, ബ്ലോക് പ്രസിഡന്റ് രാഗിന്‍ എന്നിവരെ വൈകിട്ടോടെ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Keywords: KSU protest against Chief Minister Pinarayi, Kozhikode, News, Politics, Black Flag, Custody, Police, KSU, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia