Muhammed Shammas | കണ്ണൂര്‍ സര്‍വകലാശാല മുന്‍വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനുവേണ്ടി ധൂര്‍ത്തടിച്ച കോടികള്‍ തിരിച്ചു പിടിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെ എസ് യു നേതാവ് മുഹമ്മദ് ശമ്മാസ്
Feb 28, 2024, 22:42 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി സര്‍വകലാശാല വഴിവിട്ട് ധൂര്‍ത്തായി ചെലവഴിച്ചത് കോടികളെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് കണ്ണൂര്‍ ഡി സി സി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് വക്കീല്‍ ഫീസിനത്തില്‍ മാത്രം സര്‍വകലാശാല തുകയില്‍ നിന്ന് 2023 ഒക്ടോബര്‍ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്.
പുനര്‍ നിയമന കാലയളവില്‍ മാത്രം ശമ്പളമായി 59,69805 രൂപയും നല്‍കിയിട്ടുണ്ട്. ഇതേ കാലയളവില്‍ യാത്രാ ചെലവുകള്‍ക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ട്. അതുപോലെതന്നെ നിയമന കാലയളവില്‍ അദ്ദേഹത്തിന് വീട്ടു വാടക ഇനത്തില്‍ നല്‍കിയത് 15,87398 രൂപയാണ്. ഇതിന് പുറമെ ചട്ട വിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി 70,111 രൂപയും നല്‍കി.
വാടക വീട്ടില്‍ ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനായി 11,80,063 രൂപയും നല്‍കിയിട്ടുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപയാണ് യാതൊരു കയ്യും കണക്കുമില്ലാതെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമങ്ങള്‍ കാറ്റില്‍ പറത്തി വി സി കൈക്കലാക്കിയത്.
പാവപ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും ഫീസിനത്തിലും മറ്റും പിരിച്ചെടുത്ത തുകയാണ് സര്‍വകലാശാല മുന്‍ വിസി യുടെ ആഡംബരത്തിനും ധൂര്‍ത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ചെലവഴിച്ചത്. പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ അനധികൃതമായി കൈപ്പറ്റിയ മുഴുവന്‍ തുകയും തിരിച്ചുപിടിക്കുന്നതിന് ആവശ്യമായ നടപടി ഗവണ്‍മെന്റ് തലത്തില്‍ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികളുമായി കെ എസ് യു മുന്നോട്ടു പോകുമെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: KSU Leader Muhammed Shammas Against Kannur University, Kannur, News, KSU Leader, Muhammed Shammas, Criticized, Kannur University, Press Meet, Rent, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.