Controversy | കെ എസ് യു പരാതി നല്കി; സുപ്രീം കോടതി ജസ്റ്റിസ് കണ്ണൂരിലേക്കില്ല, സര്‍വകലാശാലയ്ക്ക് തിരിച്ചടി
Mar 14, 2023, 21:04 IST
തലശേരി: (www.kvartha.com) കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയില്‍ നിയമവ്യവഹാരം നടക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ പരിപാടിയില്‍ നിന്നും സുപ്രീംകോടതി ജസ്റ്റിസ് പിന്മാറി.
കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമാസ് അയച്ച ഇ മെയില്‍ പരാതി പരിഗണിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സുപ്രീം കോടതി ജഡ്ജ് രാമസുബ്രമണ്യം സര്‍വകലാശാല വൈസ് ചാന്‍സലറെ അറിയിച്ചത്. വിസിയുടെ പുനഃനിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നുവെന്ന് അറിയാതെയാണ് താന്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് ജസ്റ്റിസ് രാമസുബ്രമണ്യം അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട്ടെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശിയ മുട്ട് കോര്‍ട് കോംപറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനമാണ് സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് സി രാമസുബ്രമണ്യം ഉപേക്ഷിച്ചത്. സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് എതിരായ ഹര്‍ജി താന്‍ പരിഗണിക്കുവെന്ന് അറിയാതെയാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും ജസ്റ്റിസ് രാമസുബ്രമണ്യം അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് രാമസുബ്രമണ്യം ചടങ്ങില്‍ പങ്കെടുക്കുന്നതിന് എതിരെ കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമാസ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡനാണ് പരാതി നല്‍കിയത്. വിസി പുനര്‍നിയമന കേസ് പരിഗണിക്കവെയാണ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.
കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദേശിയ മുട്ട് കോര്‍ട് കോംപറ്റീഷനുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാനുള്ള തീരുമാനം ഉപേക്ഷിച്ചതായി സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് സി രാമസുബ്രമണ്യം പ്രഖ്യാപിച്ചത് മാതൃകാപരമാണെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമാസ് പ്രതികരിച്ചു.
Keywords: KSU filed a complaint; Supreme Court Justice will not arrive in Kannur, Thalassery, News, University, Supreme Court of India, Controversy, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.