Complaint | ഗവര്‍ണര്‍ക്കെതിരായ ഇടത് സര്‍വീസ് സംഘടനകളുടെ പ്രതിഷേധം സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിക്കെതിരെ കെഎസ്‌യു പരാതി നല്‍കി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ സര്‍വ്വകലാശാല ചാന്‍സലര്‍ക്കെതിരെ ഇടത് സംഘടനകളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രതിഷേധ പരിപാടി നടത്താന്‍ താവക്കരയിലെ ചെറുശേരി യൂണിവേഴ്സിറ്റി ഓഡിറ്റോറിയം ദുരുപയോഗം ചെയ്തതുവെന്ന് ആരോപിച്ചു ഗവര്‍ണ്ണര്‍ക്ക് കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് പരാതി നല്‍കി. 
                              
Complaint | ഗവര്‍ണര്‍ക്കെതിരായ ഇടത് സര്‍വീസ് സംഘടനകളുടെ പ്രതിഷേധം സര്‍വ്വകലാശാല ഓഡിറ്റോറിയത്തില്‍: കണ്ണൂര്‍ സര്‍വകലാശാല വി.സിക്കെതിരെ കെഎസ്‌യു പരാതി നല്‍കി

സിന്‍ഡിക്കേറ്റ് അംഗങ്ങളുടേയും സര്‍വ്വകലാശാല സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാരുള്‍പ്പടെയുള്ളവരുടെയും നേതൃത്വത്തില്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയെ പങ്കെടുപ്പിച്ച് സര്‍വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ നടത്തിയ പ്രതിഷേധ പരിപാടിക്ക് സര്‍വകലാശാല ഓഡിറ്റോറിയം അനുവദിച്ച് നല്‍കിയ വൈസ് ചാന്‍സലര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കെ എസ് യു പരാതി നല്‍കിയത്.

പരിപാടിയില്‍ ഗവര്‍ണര്‍ക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സിപി.എം ജില്ലാസെക്രട്ടറി എം വി ജയരാജനും മറ്റു പ്രാസംഗികരും നടത്തിയത്. ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്ന ഗവര്‍ണര്‍ മാപ്പുപറയുക, ചാന്‍സലര്‍ അക്കാദമിക് മര്യാദകള്‍ ലംഘിക്കാതിരിക്കുകയെന്ന മുദ്രാവാക്യങ്ങളുയര്‍ത്തി കണ്ണൂര്‍ സര്‍വകലാശാല സംരക്ഷണ സമിതി താവക്കര ആസ്ഥാനത്തെ ചെറുശേരി ഓഡിറ്റോറിയത്തില്‍ സര്‍വകലാശാല സംരക്ഷണ കൂട്ടായ്മ പ്രതിഷേധ യോഗം നടത്തിയത്.
Aster_MIMS

Keywords:  Latest-News, Kerala, Kannur, Top-Headlines, Politics, Political Party, KSU, University, Governor, Complaint, CPM, Controversy, Kannur University, KSU filed complaint against Kannur University V.C.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia