Custody | 'കാലികറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന ചടങ്ങിന് കറുത്ത വസ്ത്രം ധരിച്ചെത്തിയ കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു; 'കറുത്ത മാസ്‌കും അഴിപ്പിച്ചു'

 


തേഞ്ഞിപ്പലം: (www.kvartha.com) തേഞ്ഞിപ്പലം: കാലികറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന ചടങ്ങിന് കറുത്ത വസ്ത്രം ധരിച്ചെത്തിയ കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കെ എസ് യു ജില്ലാ ജെനറല്‍ സെക്രടറി ശംലിക് കുരിക്കള്‍, ശരത് മേനോക്കി, എംപി അഖില, അനിറ്റ മരിയ, സജ്ഞന ഗായത്രി എന്നീ കെ എസ് യു പ്രവര്‍ത്തകരെയാണ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തതെന്ന് നേതാക്കള്‍ പറഞ്ഞു.

കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ കൊണ്ടോട്ടി സ്റ്റേഷനിലെത്തിച്ചു. ഉദ്ഘാടന സദസിലേക്ക് കറുത്ത മാസ്‌ക് ഉള്‍പ്പെടെ അനുവദിക്കാതെയായിരുന്നു നിയന്ത്രണമെന്നും കറുത്ത മാസ്‌ക് ധരിച്ചെത്തിയവരെ മാസ്‌ക് ഊരി വെപ്പിച്ചാണ് അകത്തേക്ക് കടത്തിവിട്ടതെന്നും നേതാക്കള്‍ ആരോപിച്ചു.

സര്‍വകലാശാല സ്റ്റുഡന്റ്‌സ് ട്രാപിലെ ഗോള്‍ഡന്‍ ജൂബിലി ഓപണ്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടന ചടങ്ങാണ് സംഘടിപ്പിച്ചത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 600 ഓളം പൊലീസുകാരെ വിന്യസിച്ചിരുന്നു.


Custody | 'കാലികറ്റ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന ചടങ്ങിന് കറുത്ത വസ്ത്രം ധരിച്ചെത്തിയ കെ എസ് യു പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു; 'കറുത്ത മാസ്‌കും അഴിപ്പിച്ചു'

Keywords: KSU activists wearing black clothes taken to custody in Calicut university, Calicut University, News, Education department, Chief Minister, Pinarayi-Vijayan, Inauguration, KSU, Students, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia