KSU March | രാജി ആവശ്യപ്പെട്ട് കെ എസ് യു പ്രവര്‍ത്തകര്‍ വിസിയുടെ വീട്ടിലേക്ക് മാര്‍ച് നടത്തി
Nov 17, 2022, 20:35 IST
കണ്ണൂര്‍: (www.kvartha.com) മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയില്ലെന്ന് ഹൈകോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സെലക്ഷന്‍ കമിറ്റി ചെയര്‍മാനായ കണ്ണൂര്‍ സര്‍വകലാശാല വിസി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിസിയുടെ വീട്ടിലേക്ക് യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമിറ്റിയുടെ പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന എക്സിക്യൂടീവ് അംഗം രാഹുല്‍ ദാമോദരന്‍ ജില്ലാ ഭാരവാഹികളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കോയിലെരിയന്‍, അനൂപ് തന്നട, സി വി സുമിത്, നികേത് നാറാത്ത്, വരുണ്‍ സി വി, അനീഷ്, ജിതിന്‍ പി കെ കൊളപ്പ, ഇര്‍ശാദ് എസ്, നവീന്‍ മൂടേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: KSU activists marched to VC's house demanding his resignation, Kannur, News, Politics, Congress, March, Kerala, Resignation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.