Terminated | യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയിട്ട് ടികറ്റ് കൊടുത്തില്ലെന്ന് പരാതി; സ്വിഫ്റ്റ് ബസിലെ കന്‍ഡക്ടറെ പിരിച്ചുവിട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ടികറ്റില്‍ ക്രമക്കേട് വരുത്തിയെന്ന പരാതിയ്ക്ക് പിന്നാലെ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ പിരിച്ചു വിട്ടു. കന്‍ഡക്ടര്‍ എസ് ബിജുവിനെയാണ് ജോലിയില്‍നിന്ന് പിരിച്ചുവിട്ടത്. യാത്രക്കാരില്‍ നിന്ന് ടികറ്റ് നല്‍കാതെ പണം വാങ്ങിയതില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. 
Aster mims 04/11/2022

ഇക്കഴിഞ്ഞ ജൂണ്‍ 13 ന് തിരുവനന്തപുരത്ത് നടത്തിയ പ്രത്യേക പരിശോധനയില്‍ കെഎസ് 153 കണിയാപുരം - കിഴക്കേക്കോട്ട എന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ യാത്ര ചെയ്ത രണ്ട് യാത്രക്കാര്‍ക്ക് ടികറ്റ് നല്‍കാതെ പണം വാങ്ങിയതിനാണ് കന്‍ഡക്ടര്‍ എസ് ബിജുവിനെ പിരിച്ചുവിട്ടതെന്നും ഇയാള്‍ക്കെതിരെ തിരുവനന്തപുരം ഫോര്‍ട് പൊലീസ് സ്റ്റേഷനില്‍ പൊതുപണം അപഹരിച്ചതിന് കേസ് രെജിസ്റ്റര്‍ ചെയ്തതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ആലപ്പുഴ യൂനിറ്റിലെ കന്‍ഡക്ടര്‍ പി ആര്‍ ജോണ്‍കുട്ടി, അടൂര്‍ യൂനിറ്റിലെ കന്‍ഡക്ടര്‍ കെ മോഹനന്‍ എന്നിവര്‍ യാത്രക്കാരില്‍ നിന്നും പണം ഈടാക്കി ടികറ്റ് നല്‍കാത്തതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. ഇവര്‍ക്കെതിരെ ആലപ്പുഴ, കൊട്ടാരക്കര പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്.

കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം ഈ മാസം 27,813 ബസുകളില്‍ പരിശോധന നടത്തി. 131 ക്രമക്കേട് കണ്ടെത്തി. ജൂണ്‍ മാസം 1 മുതല്‍ 20 വരെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായാണ് വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. അന്വേഷണ റിപോര്‍ടില്‍ 10 ജീവനക്കാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.

Terminated | യാത്രക്കാരില്‍ നിന്ന് പണം വാങ്ങിയിട്ട് ടികറ്റ് കൊടുത്തില്ലെന്ന് പരാതി; സ്വിഫ്റ്റ് ബസിലെ കന്‍ഡക്ടറെ പിരിച്ചുവിട്ടു


Keywords:  News, Kerala, Kerala-News, News-Malayalam, KSRTC, Swift Bus, Conductor, Terminated, Ticket, Passengers, KSRTC swift bus conductor terminated for not issuing ticket to passengers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia