KSRTC salary | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പളം ചൊവ്വാഴ്ച വിതരണം ചെയ്യും; എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പ് സാലറി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ്

 


തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പളം ചൊവ്വാഴ്ച വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളമാണ് വിതരണം ചെയ്യുക. എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍കാര്‍ ഉറപ്പു നല്‍കി.

KSRTC salary | കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള ശമ്പളം ചൊവ്വാഴ്ച വിതരണം ചെയ്യും; എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പ് സാലറി നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഉറപ്പ്

ജൂലൈ മാസത്തെ ശമ്പള വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. 75 ശതമാനം ശമ്പളം വിതരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു. കന്‍ഡക്ടര്‍, ഡ്രൈവര്‍, മെകാനിക്, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കുള്ള ശമ്പളമാണ് നല്‍കിയത്. എടിഒ, ഡിടിഒ, സ്റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് ശമ്പളം ലഭിക്കാനുണ്ട്.

55.87 കോടിരൂപയാണ് നല്‍കിയത്. ഏഴു കോടി രൂപ കെ എസ് ആര്‍ ടി സി ഫന്‍ഡില്‍ നിന്നാണ് ലഭ്യമാക്കിയത്. 82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളത്തിനായി വേണ്ടത്. ഐ എന്‍ ടി യു സി നേതൃത്വം നല്‍കുന്ന ടി ഡി എഫ്, സി ഐ ടി യു, ബി എം എസ് യൂനിയനുകളാണ് ചര്‍ചയില്‍ പങ്കെടുത്തത്.

അതേസമയം 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചര്‍ചയില്‍ യൂനിയനുകള്‍ നിലപാടെടുത്തു. എട്ടുമണിക്കൂര്‍ ആകാം എന്നും അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദമായ ചര്‍ച നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി യൂനിയന്‍ പ്രതിനിധികള്‍ അറിയിച്ചു.

മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഗതാഗത മന്ത്രി സ്വീകരിക്കുന്നതെന്ന് സി ഐ ടി യു ആരോപിച്ചു. കൂപണ്‍ സ്വീകരിക്കില്ല, മന്ത്രിയുടെ നടപടിയില്‍ അമര്‍ഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

Keywords: KSRTC salary dues to be settled by tomorrow: Kerala CM, Thiruvananthapuram, News, KSRTC, Salary, Meeting, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia