Controversy | മന്ത്രിയുടെ ഇടപെടല്‍: കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ നിന്ന് അഞ്ച് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കഴിഞ്ഞദിവസം ഇറക്കിയ സര്‍ക്കുലര്‍ എംഡി മരവിപ്പിച്ചു
● ഉത്തരവ് ഇറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: (KVARTHA) വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ നിന്ന് അഞ്ച് ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഉത്തരവ് അടിയന്തരമായി പിന്‍വലിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.

ശമ്പളം കൃത്യമായി ലഭിക്കാതിരിക്കുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പിന്നാലെ സംഭവത്തില്‍ മന്ത്രി ഇടപെടുകയായിരുന്നു. ഇതോടെ കഴിഞ്ഞദിവസം ഇറക്കിയ സര്‍ക്കുലര്‍ എംഡി മരവിപ്പിച്ചു.
ഓണക്കാലത്ത് ഒറ്റ ഗഡുവായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയതിന് തൊട്ടുപിന്നാലെ അസമയത്ത് ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയതിനു പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും എംഡി പ്രമോജ് ശങ്കറിനോട് മന്ത്രി നിര്‍ദേശിച്ചു.
ജീവനക്കാര്‍ അഞ്ചു ദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്നായിരുന്നു കഴിഞ്ഞദിവസം ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം. ബന്ധപ്പെട്ട അധികാരികള്‍ ജീവനക്കാരില്‍ നിന്ന് സമ്മതപത്രം സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. ഇതോടെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
#KSRTC #Kerala #salarydeduction #disasterrelief #protest #government