Arrest | 10 ലിറ്റര്‍ മാഹി മദ്യവുമായി പാനൂരില്‍ കെ എസ് ആര്‍ ടി സി യാത്രക്കാരന്‍ എക്സൈസ് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാനൂര്‍: (www.kvartha.com) പത്ത് ലിറ്റര്‍ മാഹി മദ്യവുമായി വില്‍പനക്കാരനെ എക്സൈസ് സംഘം പിടികൂടി. പന്ന്യന്നൂര്‍ അരയാക്കൂലില്‍ നടത്തിയ പരിശോധനയിലാണ് 10 ലിറ്റര്‍ (20 കുപ്പി )മാഹി മദ്യവുമായി ചെറ്റക്കണ്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഹന( 54 ) നെ എക്സൈസ് റേന്‍ജ് അസി. ഇന്‍സ്പെക്ടര്‍ കെജെ സന്തോഷും സംഘവും അറസ്റ്റ് ചെയ്തത്.

Arrest | 10 ലിറ്റര്‍ മാഹി മദ്യവുമായി പാനൂരില്‍ കെ എസ് ആര്‍ ടി സി യാത്രക്കാരന്‍ എക്സൈസ് പിടിയില്‍

കെ എസ് ആര്‍ ടി സി ബസില്‍ നടത്തിയ പരിശോധക്കിടെയാണ് മാഹി മദ്യവുമായി ഇയാള്‍ പിടിയിലായത്. എക്സൈസ് കമീഷണറുടെ സ്‌ക്വാഡ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കല്ലിക്കണ്ടി ചെറ്റക്കണ്ടി, വിളക്കോട്ടൂര്‍ ഭാഗത്തെ മദ്യവില്‍പന സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്ന് മാത്രമല്ല മുന്‍ അബ്കാരി കേസിലെ പ്രതിയുമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ പിസി ഷാജി, അശോകന്‍ കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റോഷിത് പി, ഷാജി അളോക്കന്‍, ജലീഷ് പി ബിനീഷ് എ എം എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Keywords:  KSRTC passenger caught with 10 liters of Mahi liquor in Panoor, Kannur, News, Excise, Arrest, Police Station, KSRTC, Raid, Message, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script