Allegation | 'ആരോപണത്തില്‍ ഉന്നയിക്കുന്ന വനിതാ കന്‍ഡക്ടറെ കണ്ടെത്താനായില്ല'; കെഎസ്ആര്‍ടിസി ബസിലെ വിദ്യാര്‍ഥിയെ പൊരിവെയിലത്ത് ഇറക്കിവിട്ടെന്ന തരത്തില്‍ പ്രചരിച്ച പരാതിയില്‍ തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍
Mar 24, 2023, 16:48 IST
തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി ബസിലെ വിദ്യാര്‍ഥിയെ വനിതാ കന്‍ഡക്ടര്‍ പൊരിവെയിലത്ത് ഇറക്കിവിട്ടെന്ന തരത്തില്‍ പ്രചരിച്ച പരാതിയില്‍ തെളിവ് ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് സിഎംഡി ബിജു പ്രഭാകര്‍. ആരോപണത്തില്‍ ഉന്നയിക്കുന്ന വനിതാ കന്‍ഡക്ടറെ കണ്ടെത്താനായില്ലെന്നും ആ സമയം അഞ്ചോളം വനിതാ കന്‍ഡക്ടര്‍മാരാണ് അതുവഴിയുള്ള ബസുകളില്‍ ജോലി ചെയ്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസിര്‍ നേരിട്ട് അന്വേഷണം നടത്തുകയാണ്. വിജിലന്‍സ് ഓഫീസര്‍ കഴിഞ്ഞ ദിവസം കുട്ടിയെ നേരിട്ട് കണ്ടിട്ട് തെളിവെടുത്തിട്ടും ആരോപണത്തില്‍ ഉന്നയിക്കുന്ന പോലെ വനിതാ കന്‍ഡക്ടറെ തിരിച്ചറിയാനായിട്ടില്ല. വിദ്യാര്‍ഥിയുടെ പരീക്ഷ വെള്ളിയാഴ്ച കഴിയും. അതിന് ശേഷം വിദ്യാര്‍ഥിയുടെ സമയം കൂടെ പരിഗണിച്ച് വിജിലന്‍സ് ഓഫീസര്‍ ഒന്ന് കൂടെ നേരിട്ട് വിദ്യാര്‍ഥിയുമായി സംഭവ സ്ഥലം സന്ദര്‍ശിച്ച് കൂടുതല്‍ തെളിവുകള്‍ സ്വീകരിക്കും.
സാധാരണ പരാതി ഉള്ളവര്‍ ബസ് നമ്പരോ- സമയമോ- റൂടോ എന്നിവയുടെ വിശദമായ വിവരങ്ങള്‍ നല്‍കുന്ന അടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യങ്ങള്‍ ഒന്നും കുട്ടിയുടെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ല. മാത്രമല്ല, സംഭവസമയത്ത് യാത്ര ചെയ്തിരുന്ന യാത്രക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുണ്ടെങ്കില്‍ കെഎസ്ആര്‍ടിസി സിഎംഡിയേയോ, ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും സിഎംഡി അറിയിച്ചു.
നിയമം അനുസരിച്ച് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയും, കുറ്റാരോപിതരുടെ മൊഴി കൂടി കേട്ടതിന് ശേഷം മാത്രമേ നടപടിയെടുക്കാനാകുകയുള്ളൂ. അല്ലാത്ത പക്ഷം കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചിലപ്പോള്‍ കോടതി മറിച്ച് കുറ്റാരോപിതരുടെ ഭാഗം കേട്ടില്ലെന്ന് കാണിച്ച് ഉത്തരവ് പോലും പിന്‍വലിക്കാനുള്ള സാഹചര്യവും നിലവിലുണ്ട്. അതിനാല്‍ മറ്റുള്ളവര്‍ പ്രതീക്ഷിക്കും പോലെ ഉടനടി നടപടി സ്വീകരിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ട്. എന്നാല്‍ ചെയ്ത കാര്യം തെറ്റാണെന്ന് കണ്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് സിഎംഡി വ്യക്തമാക്കി.
പൊതുജനങ്ങളോടെയോ, വിദ്യാര്‍ത്ഥികളോടെയോ ഇങ്ങനെ അപമര്യാദയായി ഏതെങ്കിലും കന്‍ഡക്ടര്‍മാര്‍ പെരുമാറിയാല്‍ അവരെ കെഎസ്ആര്‍ടിസി സംരക്ഷിക്കുകയില്ല. ഇങ്ങനെ വാര്‍ത്തകള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ നടപടിയെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Keywords: News, Kerala, State, Thiruvananthapuram, bus, KSRTC, Student, Top-Headlines, KSRTC MD Biju Prabhakar says strict action against lady conductor for dropping student
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.