ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാര്‍ക്ക് ഇരിക്കാനും നില്‍ക്കാനും ഇടമില്ലാതെ, ഒന്നും രണ്ടും നിലയെല്ലാം വ്യാപാര സ്ഥാപനങ്ങള്‍ക്ക്
Feb 24, 2018, 10:55 IST
ADVERTISEMENT
ഹരിപ്പാട്ഃ(www.kvartha.com 24/02/2018) വ്യാപാര സമുച്ചയത്തോടെ ഹരിപ്പാട്ട് നിര്‍മിക്കുന്ന കെ.എസ്.ആര്.ടിസി ഡിപ്പോ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്ന് ആക്ഷേപം. ഡിപ്പോയുടെ പ്രവര്‍ത്തനത്തിന് മതിയായ സൗകര്യമില്ല. അഞ്ചരകോടി രൂപ ചെലവില്‍ മൂന്ന് നിലകളിലായാണ് കെട്ടിടം പണിനടക്കുന്നത്. മൂന്ന് നിലകളില്‍ താഴത്തെ രണ്ട് നിലകളും വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുക. ഏറ്റവും മുകളിലുള്ള നിലയിലാണ് ഓഫീസ്. സ്റ്റേഷന് മാസ്റ്റര്‍ ഓഫീസിനോ,കണ്ട്രോള് ഇന്‍സ്പെക്ടറുടെ ഓഫീസോ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യം ഈകെട്ടിടത്തില്‍ അനുവദിച്ചിട്ടില്ലെന്നാണ് പിന്നാമ്പുറ സംസാരം.
താഴത്തെ നിലയില്‍ ഇരുപതോളം മുറികള്‍ വ്യാപാര കേന്ദ്രത്തിന്റെ ആവശ്യങ്ങള്‍ക്കായി മാറ്റാനാണ് പദ്ധതിയെന്നറിയുന്നു. ഇതില്‍ രണ്ടുമുറികള്‍ സ്റ്റേഷന് മാസ്റ്റര്‍ ആഫീസും,കണ്ട്രോള് ഇന്‍സ്പക്ടര്‍ ആഫീസുമായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ യാത്രക്കാരുടെ ആവശ്യ നിര്‍വ്വഹണത്തിന് വളരെ ഉപകാരപ്രദമായിരിക്കുമെന്നാണ്പൊതുവെയുള്ള വിലയിരുത്തല്‍. ദേശീയ പാതയോരത്തെ ഡിപ്പോകളിലൊന്നാണ് ഹരിപ്പാട്ടേത്. ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ഉണ്ടായിരുന്ന ഡിപ്പോകളില്‍ ഒന്നുമായിരുന്നു.
45സര്‍വ്വീസുകളാണ് ഇവിടെ നിന്നുമുള്ളത് തീരദേശം, കുട്ടനാട്,ഓണാട്ടുകര തുടങ്ങിയമേഖലകളിലേക്കും മറ്റ് ജില്ലകളിലേക്കും ഇവിടെ നിന്നും സര്‍വ്വീസ് നടത്തുന്നുണ്ട്. മുന്നൂറ്റി അമ്പതോളം ജീവനക്കാരാണ് ഡിപ്പോയിലുള്ളത്. ബദല്‍ സംവിധാനങ്ങള്‍ ഇല്ലാതെയാണ് പുതിയകെട്ടിടം നിര്‍മ്മിക്കുന്നത്. അസൗകര്യങ്ങളുടെ നടുവിലാണ് ജീവനക്കാര്‍. കുടിവെള്ളമില്ല ആവശ്യമെന്നുകണ്ടാല്‍ വീടുകളില്‍ നിന്നും കുടിവെള്ളം കൊണ്ടു വരണം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള സൗകര്യവുമില്ല. ഉള്ളവയാകട്ടെ പൊട്ടിപൊളിഞ്ഞനിലയിലും ജോലികഴിഞ്ഞെത്തിയാല്‍ വിശ്രമിക്കുന്നതിനുള്ള സൗകര്യമില്ല.
കൊതുകുശല്യം രൂക്ഷംതന്നെ. 30വനിത കണ്ടക്ടര്‍ മാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്. ഇവരും അസൗകര്യങ്ങളുടെ നടുവില്‍ തന്നെയാണ് ഇനിയും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. ഇത് കൂടുതല്‍ അസൗകര്യങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഗ്യാരേജിന് സമീപത്തായി പുതിയകെട്ടിടങ്ങള് നിര്‍മിക്കാന്‍ തയ്യാറാകുകയാണെങ്കില്‍ ജനബാഹുല്യവും,വാഹനങ്ങളുടെ തിരക്കും കൂടും. ഇത് അപകടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അപകടസാധ്യത മുന്നില്‍ കണ്ട് പുതിയകെട്ടിടം പണിയാനുള്ള ആലോചനയില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറുകയും നിലവിലുള്ള കെട്ടിടത്തില്‍ സ്റ്റേഷന്മാസ്റ്റര് ആഫീസും, കണ്ട്രോള് ഇന്‍സ്പെക്ടറുടെ ഓഫീസും തുടങ്ങാന്‍ നടപടിസ്വീകരിക്കണം. അത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള എളുപ്പ മാര്‍ഗമാകും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, KSRTC, Vehicles, KSRTC Haripad Depo construction issue

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.