Accident | ഓട്ടത്തിനിടെ കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ക്ക് ബോധക്ഷയം; കാറിലും ബൈകിലും ഇടിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം ഒടുവില്‍ ബ്രേക് ചവുട്ടി നിര്‍ത്തിയത് കന്‍ഡക്ടര്‍, സമയോചിതമായ ഇടപെടലില്‍ രക്ഷപ്പെട്ടത് 35 യാത്രക്കാരുടെ ജീവന്‍
Mar 17, 2023, 18:24 IST
തിരുവനന്തപുരം: (www.kvartha.com) ഓട്ടത്തിനിടെ കെ എസ് ആര്‍ ടി സി ബസിലെ ഡ്രൈവര്‍ക്ക് ബോധക്ഷയം അനുഭവപ്പെട്ടു. തുടര്‍ന്ന് അലക്ഷ്യമായി ഓടിയ ബസ് കാറിലും ബൈകിലും ഇടിച്ചിട്ടും നിര്‍ത്താതെ പോയി. ഒടുവില്‍ ബ്രേക് ചവിട്ടി നിര്‍ത്തിയത് കന്‍ഡക്ടര്‍. കന്‍ഡക്ടറുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് 35 ല്‍ അധികം യാത്രക്കാരുടെ ജീവനുകളാണ് രക്ഷപ്പെട്ടത്.
വ്യാഴാഴ്ച വൈകിട്ട് 4.15ഓടെ ആനപ്പാറ ഇറക്കത്തിലായിരുന്നു അപകടം. വെള്ളറട കെ എസ് ആര്‍ ടി സി ഡിപോയിലെ ഡ്രൈവര്‍ രാജേഷിനാണ് ബോധക്ഷയമുണ്ടായത്. ഇതോടെ കന്‍ഡക്ടര്‍ വെള്ളറട പദ്മവിലാസത്തില്‍ വിജി വിഷ്ണു(40)വാണ് ബ്രേക് ചവുട്ടിവന്‍ ദുരന്തം ഒഴിവാക്കിയത്.
വെള്ളറട ഡിപോയില്‍ നിന്ന് നെയ്യാറ്റിന്‍കര-അമ്പൂരി-മായം റൂടില്‍ സര്‍വീസ് നടത്തുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആനപ്പാറ ആശുപത്രിക്കു മുന്നില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനായി കന്‍ഡക്ടര്‍ ബെല്‍ അടിച്ചെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്താതെ പോയി. ബെല്‍ അടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്ന് കരുതി ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു.
ആനപ്പാറ കവലയില്‍നിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂര്‍ റോഡിലേക്ക് കയറുകയും റോഡിന്റെ വശത്തുണ്ടായിരുന്ന കാറിലും ബൈകിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോകുകയുമായിരുന്നു.
ഇതോടെ പരിഭ്രാന്തിയിലായ യാത്രക്കാര്‍ ഭയന്ന് നിലവിളിച്ചു. ഉടന്‍ തന്നെ കന്‍ഡക്ടര്‍ വിഷ്ണു ഓടിയെത്തി നോക്കിയപ്പോഴാണ് ഡ്രൈവര്‍ക്ക് ബോധം നഷ്ടപ്പെട്ടെന്ന് മനസ്സിലായത്. ഉടന്‍ തന്നെ വിഷ്ണു വാഹനത്തിന്റെ ബ്രേക് ചവുട്ടി ബസ് നിര്‍ത്തുകയായിരുന്നു.
ഉടന്‍ തന്നെ ഡ്രൈവര്‍ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭയന്നു നിലവിളിച്ച യാത്രക്കാരെ സമാധാനിപ്പിച്ച് കന്‍ഡക്ടര്‍ നടത്തിയ അവസരോചിത പ്രവൃത്തിയാണ് ദുരന്തമൊഴിവാക്കിയതെന്നും അല്ലെങ്കില്‍ സമീപത്തെ താഴ്ന്ന പുരയിടത്തിലേക്ക് ബസ് മറിയുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ കാറിന് കേടുപാടുകളുണ്ടായി.
Keywords: KSRTC driver fainted while driving bus and conductor rescued passengers, Thiruvananthapuram, News, KSRTC, Accident, Passengers, Hospital,T reatment, Kerala.
വ്യാഴാഴ്ച വൈകിട്ട് 4.15ഓടെ ആനപ്പാറ ഇറക്കത്തിലായിരുന്നു അപകടം. വെള്ളറട കെ എസ് ആര്‍ ടി സി ഡിപോയിലെ ഡ്രൈവര്‍ രാജേഷിനാണ് ബോധക്ഷയമുണ്ടായത്. ഇതോടെ കന്‍ഡക്ടര്‍ വെള്ളറട പദ്മവിലാസത്തില്‍ വിജി വിഷ്ണു(40)വാണ് ബ്രേക് ചവുട്ടിവന്‍ ദുരന്തം ഒഴിവാക്കിയത്.
വെള്ളറട ഡിപോയില്‍ നിന്ന് നെയ്യാറ്റിന്‍കര-അമ്പൂരി-മായം റൂടില്‍ സര്‍വീസ് നടത്തുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ആനപ്പാറ ആശുപത്രിക്കു മുന്നില്‍ യാത്രക്കാര്‍ക്ക് ഇറങ്ങാനായി കന്‍ഡക്ടര്‍ ബെല്‍ അടിച്ചെങ്കിലും ഡ്രൈവര്‍ ബസ് നിര്‍ത്താതെ പോയി. ബെല്‍ അടിച്ചത് കേള്‍ക്കാഞ്ഞിട്ടാണെന്ന് കരുതി ആളിറങ്ങാനുണ്ടെന്ന് പറഞ്ഞെങ്കിലും നിര്‍ത്താതെ മുന്നോട്ട് പോവുകയായിരുന്നു.
ആനപ്പാറ കവലയില്‍നിന്ന് ആറാട്ടുകുഴിയിലേക്കു തിരിയുന്നതിനു പകരം ബസ് നേരേ കോവില്ലൂര്‍ റോഡിലേക്ക് കയറുകയും റോഡിന്റെ വശത്തുണ്ടായിരുന്ന കാറിലും ബൈകിലും തട്ടി നിര്‍ത്താതെ മുന്നോട്ട് പോകുകയുമായിരുന്നു.
ഉടന്‍ തന്നെ ഡ്രൈവര്‍ രാജേഷിനെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭയന്നു നിലവിളിച്ച യാത്രക്കാരെ സമാധാനിപ്പിച്ച് കന്‍ഡക്ടര്‍ നടത്തിയ അവസരോചിത പ്രവൃത്തിയാണ് ദുരന്തമൊഴിവാക്കിയതെന്നും അല്ലെങ്കില്‍ സമീപത്തെ താഴ്ന്ന പുരയിടത്തിലേക്ക് ബസ് മറിയുമായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ കാറിന് കേടുപാടുകളുണ്ടായി.
Keywords: KSRTC driver fainted while driving bus and conductor rescued passengers, Thiruvananthapuram, News, KSRTC, Accident, Passengers, Hospital,T reatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.