KSRTC | ബസുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണം; യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രം സര്‍വീസ് നടത്തണം; ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കെ എസ് ആര്‍ ടി സി സി എം ഡി

 


തിരുവനന്തപുരം: (www.kvartha.com) ബസുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണമെന്നും യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രം സര്‍വീസ് നടത്തണം എന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി കെ എസ് ആര്‍ ടി സി സി എം ഡി. ജീവനക്കാര്‍ക്ക് സാമൂഹികമാധ്യമത്തിലൂടെ നല്‍കിയ ഓണസന്ദേശത്തിലാണ് ഇതുസംബന്ധിച്ച നിര്‍ദേശം.

ഡിപോകളില്‍ യാത്രക്കാര്‍ കൂടിനിന്നാല്‍ എങ്ങോട്ടാണ് പോവേണ്ടതെന്ന് ചോദിച്ച് ആ റൂടില്‍ ബസ് ഓടിക്കണമെന്നാണ് നിര്‍ദേശം. ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാര്‍ കൂടുതലുണ്ടെങ്കില്‍ ഡിപോ മേധാവിമാര്‍ ഉള്‍പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇക്കാര്യം തിരക്കി നടപടി എടുക്കണം. താല്‍കാലിക ജീവനക്കാരെ ഉപയോഗിച്ചാണെങ്കിലും സര്‍വിസ് ഉറപ്പാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

24 മുതല്‍ 31 വരെ പരമാവധി ബസുകള്‍ ഓടിച്ച് വരുമാനമുണ്ടാക്കണമെന്നും അതിന് എല്ലാവരും ഒന്നിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മാസം 14 കോടി രൂപയുടെ സ്പെയര്‍ പാര്‍ട്സ് വാങ്ങുന്നുണ്ട്. ഇവയുടെ വിതരണം കാര്യക്ഷമമല്ല. അതിന് മെകാനികല്‍ ഉന്നത ഉദ്യോഗസ്ഥരെ സന്ദേശത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

കട്ടപ്പുറത്തുള്ള 525 ബസുകള്‍ നിരത്തിലിറക്കിയാല്‍ മാസം 25 കോടി രൂപ അധികം ലഭിക്കും. ആര്‍ക്ക് മുന്നിലും കൈനീട്ടാതെ ശമ്പളം നല്‍കാം. ഇത് പ്രതിസന്ധിയുടെ അവസാന ഓണമാണ്. ഒമ്പതുകോടി രൂപ പ്രതിദിന വരുമാനം നേടാന്‍ കഴിയണം. ജീവനക്കാര്‍ പലവിധത്തില്‍ സ്ഥാപനത്തെയും മാനേജ് മെന്റിനെയും അവഹേളിക്കുന്നുണ്ട്.

KSRTC | ബസുകള്‍ ഒന്നിന് പുറകെ മറ്റൊന്നായി ഓടുന്നത് ഒഴിവാക്കണം; യാത്രക്കാര്‍ ഉണ്ടെങ്കില്‍ മാത്രം സര്‍വീസ് നടത്തണം; ജീവനക്കാര്‍ക്ക് നിര്‍ദേശവുമായി കെ എസ് ആര്‍ ടി സി സി എം ഡി

അതില്‍ രാഷ്ട്രീയവുമുണ്ട്. ഡ്യൂടി പരിഷ്‌കരണത്തിലെ എതിര്‍പ്പിനെക്കുറിച്ചും ഓണസന്ദേശത്തില്‍ സിഎംഡി പരാമര്‍ശിച്ചു. ശമ്പള പരിഷ്‌കരണം നടത്തി ഒന്നരവര്‍ഷം കഴിഞ്ഞിട്ടും കെ എസ് ആര്‍ ടി സി ജീവനക്കാര്‍ സര്‍കാര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഉയരുന്നില്ലെന്ന ചിന്ത സര്‍കാറിനുണ്ട്. ഉല്‍പാദനക്ഷമത ഉയരുന്നില്ലെന്ന കാര്യം ധനമന്ത്രി പറഞ്ഞു. സര്‍കാറിനും സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.

Keywords:  KSRTC CMD with instructions to employees, Thiruvananthapuram, News, KSRTC, Passengers, CMD, Onam Message, Social Media, Income, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia