Biju Prabhakar | കെ എസ് ആര്‍ ടി സി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം; ചീഫ് സെക്രടറിയെ കണ്ട് ബിജു പ്രഭാകര്‍

 


തിരുവനന്തപുരം: (www.kvartha.com) കെ എസ് ആര്‍ ടി സി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം എന്ന ആവശ്യവുമായി ബിജു പ്രഭാകര്‍ ചീഫ് സെക്രടറിയെ കണ്ടു. ഗതാഗത വകുപ്പിന്റെ ചുമതലയുള്ളതിനാല്‍ സിഎംഡി സ്ഥാനത്തേക്ക് മാത്രമായി ഒരാളെ നിയമിക്കണമെന്നാണ് ബിജു പ്രഭാകറിന്റെ ആവശ്യം.

ശമ്പള വിതരണത്തിനു തടസങ്ങളുള്ളതിനാല്‍ സ്ഥാനത്തുനിന്നു തന്നെ ഒഴിവാക്കണമെന്നആവശ്യവുമായി ബിജു പ്രഭാകര്‍ ഗതാഗതമന്ത്രി ആന്റണി രാജുവിനേയും സമീപിച്ചിരുന്നു. 20ന് മുന്‍പു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെങ്കില്‍ സിഎംഡി നേരിട്ടു ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദേശിച്ചതിന് പിന്നാലെയാണ് ബിജു പ്രഭാകറിന്റെ നീക്കം.

ധനവകുപ്പ് പണം കൃത്യമായി അനുവദിക്കാത്തതിനാല്‍ ഈ മാസത്തെ ശമ്പള വിതരണം മുടങ്ങിയിരിക്കുകയാണ്. 30 കോടിരൂപയാണ് ശമ്പളത്തിനായി ധനവകുപ്പ് നല്‍കുന്നത്. ആദ്യഗഡു മാത്രമാണ് കഴിഞ്ഞദിവസം നല്‍കാനായത്. സാധാരണ അഞ്ചാം തീയതിയാണ് ആദ്യഗഡു നല്‍കുന്നത്. ധനവകുപ്പു നല്‍കിയ പണം ആദ്യഗഡു നല്‍കാനേ തികയൂ എന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നു.

കഴിഞ്ഞദിവസം ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ബിജുപ്രഭാകറിന്റെ വീട്ടിലേക്കു മാര്‍ച് നടത്തിയിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ധനവകുപ്പ് അട്ടിമറിക്കുന്നതായി കെ എസ് ആര്‍ ടി സി പറയുന്നു. ഗതാഗതമന്ത്രിയും ഇതേ ആരോപണം തന്നെ ഉന്നയിച്ചിരുന്നു.

അഞ്ചിന് മുന്‍പ് ശമ്പളം മുഴുവന്‍ കൊടുക്കുമെന്നായിരുന്നു നേരത്തെ ഹൈകോടതിയില്‍ മുഖ്യമന്ത്രിയുടെ ഉറപ്പ്. പിന്നീട് ആദ്യ ഗഡു അഞ്ചിനും രണ്ടാമത്തെ ഗഡു 15ന് ഉള്ളിലും നല്‍കാമെന്ന ധാരണയിലെത്തി. ഇതും നടപ്പിലായില്ല. 225 കോടിരൂപയുടെ വരുമാനം കഴിഞ്ഞമാസം ലഭിച്ചെങ്കിലും സ്ഥാപനത്തിന് ശമ്പളം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ശമ്പളം ലഭിച്ചില്ലെങ്കില്‍ ജോലിക്കെത്തില്ലെന്ന നിലപാടിലേക്ക് യൂനിയനുകളും എത്തുകയാണ്.

Biju Prabhakar | കെ എസ് ആര്‍ ടി സി സിഎംഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണം; ചീഫ് സെക്രടറിയെ കണ്ട് ബിജു പ്രഭാകര്‍

സര്‍കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ ഓണത്തിനും ശമ്പളം ലഭിക്കില്ലെന്ന് യൂനിയനുകള്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച വൈകിട്ട് കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ സമൂഹമാധ്യമത്തിലൂടെ സിഎംഡി വിശദീകരിക്കും. രണ്ടുമാസത്തെ പെന്‍ഷനും മുടങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച കേസ് 18ന് ഹൈകോടതി പരിഗണിക്കും.

Keywords:  KSRTC CMD Biju Prabhakar met Chief Secretary, Thiruvananthapuram, News, Trending, High Court, Salary, KSRTC CMD Biju Prabhakar, Chief Secretary, Meeting, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia