ഗതാഗത മന്ത്രി നടത്തിയ ചര്‍ച പരാജയം; പ്രഖ്യാപിച്ച പണിമുടക്കില്‍ മാറ്റമില്ല; വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ കെ എസ് ആര് ടി സി ബസ് പണിമുടക്കിലേക്ക്
Nov 3, 2021, 21:35 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.11.2021) കെ എസ് ആര് ടി സിയിലെ ശമ്പള പരിഷ്കരണത്തില്‍ അംഗീകൃത യൂനിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ ചര്‍ച പരാജയം. ഇതോടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും പ്രഖ്യാപിച്ച പണിമുടക്ക് നടത്താന്‍ തന്നെയാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും.
ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ ധനമന്ത്രിയുമായി വീണ്ടും കൂടിയാലോചന വേണമെന്ന് ഗതാഗതമന്ത്രി സംഘടനകളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം യൂനിയനുകളുമായി നേരത്തെ രണ്ട് തവണ നടത്തിയ ചര്‍ചയും പരാജയപ്പെട്ടിരുന്നു.
Keywords: KSRTC buses on strike from midnight on Thursday, Thiruvananthapuram, News, Meeting, KSRTC, Strike, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

