മലപ്പുറത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള കെ എസ് ആര് ടി സി ബസ് സെർവീസ് ഞായറാഴ്ച മുതൽ പുനരാരംഭിക്കും
Sep 4, 2021, 19:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: (www.kvartha.com 04.09.2021) കെ എസ് ആര് ടി സി മലപ്പുറം ഡിപോയില്‍ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കുള്ള എ/സി ലോഫ്ളോര്‍ ബസ് സെർവീസ് ഞായറാഴ്ച മുതല്‍ പുനരാരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നേരത്തെ നിര്‍ത്തിവെച്ച സെർവീസ് പുനരാരംഭിക്കുന്നത്.
വൈകുന്നേരം നാല് മണിക്ക് മലപ്പുറത്ത് നിന്ന് പുറപ്പെടുന്ന ബസ് പെരിന്തല്‍മണ്ണ, തൃശൂര്‍ വഴി രാത്രി ഒന്‍പതിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. അടുത്ത ദിവസം രാവിലെ അഞ്ച് മണിക്ക് നെടുമ്പാശേരിയില്‍ നിന്ന് 11.10ന് കോഴിക്കോടെത്തി രാവിലെ 11.30ന് മലപ്പുറത്തേയ്ക്ക് തിരിക്കുന്ന വിധത്തിലാണ് പ്രതിദിന സെർവീസ് ക്രമീകരിച്ചിരിക്കുന്നതെന്ന് കെ എസ് ആര് ടി സി ജില്ലാ ട്രാന്‍സ്പോര്‍ട് ഓഫീസര്‍ ജോഷി ജോണ്‍ അറിയിച്ചു. ഈ സെർവീസിന് ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്.
Keywords: Kerala, News, Top-Headlines, Malappuram, Airport, KSRTC, Bus, Nedumbassery Airport, KSRTC bus service from Malappuram to Nedumbassery Airport will resume from Sunday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

