Sabarimala | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്
Jan 1, 2023, 19:21 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (www.kvartha.com) ശബരിമല പാതയിലെ ളാഹയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. പമ്പയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. 56 പേരാണ് ബസിലുണ്ടായിരുന്നത്. പരുക്കേറ്റവരെ പത്തനംതിട്ട ജെനറല്‍ ആശുപത്രിയിലും പെരുനാട് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. ആരുടേയും പരുക്ക് ഗുരുതരമല്ല.
പുതുവത്സരദിനത്തില്‍ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്. ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ പൊലീസ് വാഹനമിടിച്ച് മരിച്ചു. ആലപ്പുഴ ബീചില്‍ പുതുവര്‍ഷ ആഘോഷത്തിനെത്തിയ യുവാക്കള്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിന്, അലക്സ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ മൂന്ന് മണിക്കാണ് സംഭവം.
തലവടിയില്‍ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ് ഇവര്‍ സഞ്ചരിച്ച ബൈക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. പിന്നീട് സമീപത്തെ ഒരു വീടിന്റെ മതിലിലേക്കും ജീപ് ഇടിച്ച് കയറി. വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഡിവൈഎസ്പിയെ വീട്ടില്‍ വിട്ട ശേഷം തിരികെ വരികയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇടുക്കി അടിമാലിയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുട്ടി മരിച്ചു.
Keywords: KSRTC bus overturns in Pathanamthitta, 16 Sabarimala pilgrims injured, Pathanamthitta, News, Sabarimala Temple, Accident, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

