Accident | കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നിർമിക്കുന്ന സമര പന്തലിലേക്ക് കെഎസ്ആർടിസി ബസ് ഇരച്ചുകയറി; തൊഴിലാളിക്ക് പരുക്കേറ്റു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പന്തലിന് മുകളിലുണ്ടായിരുന്ന അസം സ്വദേശി റോഡിലെ ഡിവൈഡറിനു മുകളിലെ പുൽതകിടിയിൽ വീണു.
● ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
● തുണുകളും ഷീറ്റുകളും ഉൾപെടെ പന്തലിൻ്റെ ഒരു ഭാഗം പൂർണമായും തകരുകയായിരുന്നു.
കണ്ണൂർ: (KVARTHA) വയനാട് ദുരന്തബാധിതരെ സർക്കാർ അവഗണിക്കുന്നതിനെതിരെ ഡിസംബർ അഞ്ചിന് രാവിലെ പത്തുമണിക്ക് എൽഡിഎഫ് നടത്താനിരുന്ന കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിനും പ്രതിഷേധ ധർണയ്ക്കുമായി കെട്ടിയ കൂറ്റൻ സമര പന്തൽ കെഎസ്ആർടിസി ബസ് ഇരച്ചു കയറിയതിനാൽ തകർന്നു വീണു.
പന്തലിന് മുകളിലുണ്ടായിരുന്ന അസം സ്വദേശി റോഡിലെ ഡിവൈഡറിനു മുകളിലെ പുൽതകിടിയിൽ വീണു. മറ്റു രണ്ടു പേർ ഏണിയിൽ നിന്നും ചാടി രക്ഷപ്പെട്ടു. നിസാര പരുക്കേറ്റ അസം സ്വദേശി ചികിത്സ തേടിയിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കണ്ണൂരിൽ നിന്നും മയ്യിൽ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുന്ന കെഎസ്ആർടിസി ബസാണ് സമരപന്തലിലേക്ക് പാഞ്ഞുകയറിയത്.
തുണുകളും ഷീറ്റുകളും ഉൾപെടെ പന്തലിൻ്റെ ഒരു ഭാഗം പൂർണമായും തകരുകയായിരുന്നു. അര മണിക്കൂറിനു ശേഷമാണ് ബസ് പുറത്തേക്ക് എടുക്കാൻ കഴിഞ്ഞത്. വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി. ഇരുമ്പ് ഷീറ്റുകളും തൂണുകളും പൈപ്പുകളും ഏണികളും റോഡിൽ ചിതറി കിടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം മുടങ്ങിയിരിക്കുകയാണ്.
#KSRTC, #KannurAccident, #KeralaProtests, #LDF, #BusCrash, #WorkerInjury
