KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് പെട്രോള്‍ പമ്പിലേക്ക് കയറി ലോറിയിലിടിച്ചു, ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു

 


ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 18.06.2016) ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു. ചെങ്ങന്നൂര്‍ മുളക്കുഴയില്‍ ശനിയാഴ്ച രാവിലെ ഏഴരമണിയോടെയായിരുന്നു അപകടം.

ലോറിയിലിടിച്ച കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു സമീപത്തെ പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറിയെങ്കിലും നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയിലിടിച്ചു നിന്നു. ഇതേതുടര്‍ന്ന് വലിയ ദുരന്തമാണ് ഒഴിവായത്. പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറും മുമ്പ് നിയന്ത്രണം വിട്ട ബസില്‍നിന്ന് ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചുപോയിരുന്നു.

നെയ്യാറ്റിന്‍കരയില്‍നിന്ന് മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസാണ് എതിരെവന്ന മിനിലോറിയില്‍ ഇടിച്ച് നിയന്ത്രണംവിട്ട് പമ്പിലേക്ക് ഇടിച്ചു കയറിയത്. പമ്പിന്റെ വാതിക്കല്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു മിനി ലോറി.

ലോറിയില്‍ ഇടിച്ച് ബസിന്റെ ദിശ മാറ്റിയതുകൊണ്ട് വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ മിനി ലോറി ഡ്രൈവറുടേയും ബസ് ഡ്രൈവറുടേയും നില ഗുരുതരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട ബസ് പെട്രോള്‍ പമ്പിലേക്ക് കയറി ലോറിയിലിടിച്ചു, ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു


സംഭവത്തിന്റെ വീഡിയോ കാണാം.



Also Read:
പിലിക്കോട് ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്; ബാങ്ക് മാനേജറും അപ്രൈസറും പിടിയില്‍

Keywords:  KSRTC bus crashes into petrol pump in Chengannur, Driver, Neyyattinkara, Munnar, Hospital, Treatment, Injured, Accident, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia