Fire | പമ്പയില്‍ കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചു; ഷോര്‍ട് സര്‍ക്യൂടെന്ന് അധികൃതര്‍; ആളപായമില്ല
Jan 6, 2024, 11:37 IST
പത്തനംതിട്ട: (KVARTHA) പമ്പയില്‍ കെ എസ് ആര്‍ ടി സി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ലെന്നും ഷോട് സര്‍ക്യൂട് ആണ് കാരണമെന്നും അധികൃതര്‍ അറിയിച്ചു. പമ്പ-നിലയ്ക്കല്‍ ചെയിന്‍ സര്‍വീസിനായി എത്തിയ ബസിനാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം.
പാര്‍കിങ് യാര്‍ഡില്‍ നിന്നും സ്റ്റാര്‍ടാക്കിയ ഉടന്‍ ബസിന് തീപിടിക്കുകയായിരുന്നു. യാത്രക്കാര്‍ കയറുന്നതിനു മുമ്പായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഉടന്‍ തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. വിശദമായ പരിശോധനകള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
Keywords: KSRTC bus catches fire in Pampa; no casualties, Pathanamthitta, News, KSRTC Bus, Fire, Fire Force, Casualties, Parking, Inspection, Kerala News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.