KSRTC Bus Attacked | കൊച്ചിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തല്ലി തകര്‍ത്തതായി പരാതി

 


ADVERTISEMENT

കൊച്ചി: (www.kvartha.com) കൊച്ചിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പ്രൈവറ്റ് ബസിലെ ജീവനക്കാര്‍ തല്ലിത്തകര്‍ത്തതായി പരാതി. പ്രദേശവാസികള്‍ നോക്കി നില്‍ക്കെയായിരുന്നു ബസിന് നേരെയുള്ള ആക്രമണം എന്ന് പരാതിയില്‍ പറയുന്നു.

KSRTC Bus Attacked | കൊച്ചിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തല്ലി തകര്‍ത്തതായി പരാതി

യാത്രക്കാരുമായി എറണാകുളത്തേയ്ക്കു വരികയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് കലൂര്‍ ഹൈസ്‌കൂളിനു മുന്നില്‍വച്ചു തല്ലിത്തകര്‍ത്തത്. സംഭവത്തില്‍ പ്രൈവറ്റ് ബസിലെ മൂന്നു ജീവനക്കാര്‍ പിടിയിലായി. എന്നാല്‍ ഇവരുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ബസിന്റെ ചില്ലും മറ്റും അടിച്ചുതകര്‍ത്തുവെന്ന് ജീവനക്കാര്‍ പറയുന്നു.

സംഭവത്തെ കുറിച്ച് നോര്‍ത് പൊലീസ് പറയുന്നത്:

കോതമംഗലം ഡിപോയില്‍ നിന്നു യാത്രക്കാരുമായി എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് തകര്‍ത്തത്. യാത്രയ്ക്കിടെ തൃപ്പൂണിത്തുറ എസ്എന്‍ ജന്‍ക്ഷനില്‍ എത്തിയപ്പോള്‍ പ്രൈവറ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ ഇടതുവശത്തു കൂടി മുന്നോട്ടു പോകാന്‍ ശ്രമിച്ചു. ഇതു ബസുകള്‍ തമ്മില്‍ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആര്‍ടിസി ബസിനു തകരാറുണ്ടായത് ഡ്രൈവര്‍ ചോദ്യം ചെയ്തു. ഇതിന്റെ പേരില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും പ്രൈവറ്റ് ബസ് ജീവനക്കാര്‍ വെല്ലുവിളിക്കുകയും ചെയ്തു.

തുടര്‍ന്നു കുതിച്ചെത്തിയ ബസ് കലൂര്‍ ഹൈസ്‌കൂളിനു മുന്നില്‍വച്ചു കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി കണ്ടക്ടറും ഡ്രൈവറും ഉള്‍പെടെ മൂന്നു പേര്‍ അസഭ്യം പറയുകയും ബസ് അടിച്ചുതകര്‍ക്കുകയുമായിരുന്നു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ പരാതിയിലാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കും.

Keywords: KSRTC Bus Attacked In Kochi, Kochi, News, Complaint, Attack, Police, Case, Kerala.


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia