CNG buses | കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പയില്‍ പുതിയ 700 സി എന്‍ ജി ബസുകള്‍ വാങ്ങാന്‍ കെ എസ് ആര്‍ ടി സിക്ക് അനുമതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കിഫ്ബിയില്‍ നിന്നും നാലു ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പ ലഭ്യമാക്കിക്കൊണ്ട് പുതിയ 700 സി എന്‍ ജി ബസുകള്‍ വാങ്ങുന്നതിന് കെ എസ് ആര്‍ ടി സി ക്ക് അനുമതി നല്‍കി ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം.

CNG buses | കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ വായ്പയില്‍ പുതിയ 700 സി എന്‍ ജി ബസുകള്‍ വാങ്ങാന്‍ കെ എസ് ആര്‍ ടി സിക്ക് അനുമതി

പട്ടികജാതി - പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സര്‍കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമവും സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുവാന്‍ നിയമസഭാ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ മോണിറ്ററിംഗ് കമറ്റികള്‍ രൂപീകരിക്കാനും തീരുമാനിച്ചു.

ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ / അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. സ്ഥലം എം എല്‍ എ ചെയര്‍മാനും പട്ടികജാതി വികസന ഓഫിസര്‍ കണ്‍വീനറുമായിരിക്കും.

അംഗങ്ങള്‍ :

1) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്‍, സെക്രടറിമാര്‍

(2) ബന്ധപ്പെട്ട ഡിവിഷനിലെ ജില്ലാ പഞ്ചായത് അംഗങ്ങള്‍,

(3) ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പട്ടികജാതി / പട്ടികവര്‍ഗ അംഗങ്ങള്‍,

(4) പ്രോജക്ട് ഓഫിസര്‍ / ട്രൈബല്‍ ഡവലപ്മെന്റ് ഓഫിസര്‍ (5) ബ്ലോക് / മുന്‍സിപാലിറ്റി / കോര്‍പറേഷനിലെ തദ്ദേശസ്വയംഭരണ എന്‍ജിനീയറിംഗ് വിഭാഗ മേധാവികള്‍.

കീഴടങ്ങിയ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കര്‍ണാടക സ്വദേശി ലിജേഷ് എന്ന രാമുവിന്റെ പുനരധിവാസത്തിന് ലൈഫ് മിഷന്‍ പദ്ധതിയില്‍ എറണാകുളത്ത് വീട് നിര്‍മിച്ചു നല്‍കും.

ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പറേഷനില്‍ (NBCFDC) നിന്നും 45 കോടി രൂപയുടെ വായ്പാ ധനസഹായം ആര്‍ട് കോ ലിമിറ്റഡ് (ആര്‍ടിസാന്‍സ് ഡവലപ്മെന്റ് കോ-ഓപറേറ്റീവ് ലിമിറ്റഡ്) വഴി അംഗങ്ങളായ ദരിദ്ര പിന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി സര്‍കാരിന്റെ ബ്ലോക് ഗവണ്‍മെന്റ് ഗാരന്റിക്ക് വ്യവസ്ഥകള്‍ക്കു വിധേയമായി അനുമതി നല്‍കി.

നാലാം ഭരണപരിഷ്‌ക്കാര കമിഷന്റെ ഒമ്പതാമത് റിപോര്‍ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.

തസ്തിക സൃഷ്ടിച്ചു

ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ 46 തസ്തികകള്‍ സൃഷ്ടിക്കും. (സെക്ഷന്‍ ഓഫിസര്‍ 7, അസിസ്റ്റന്റ് - 28, കംപ്യൂടര്‍ അസിസ്റ്റന്റ് - 11)

കണ്ണൂര്‍ സര്‍വകലാശാലയില്‍ 36 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

കേരള റിയല്‍ എസ്റ്റേറ്റ് അപ്പലറ്റ് ട്രിബ്യൂണലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു ഓഫിസ് അറ്റന്‍ഡന്റ് തസ്തിക കൂടി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

വിവര പൊതുജന സമ്പര്‍ക്ക വകുപ്പില്‍ 2018 ല്‍ സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തക പെന്‍ഷന്‍ സെക്ഷന് അനുവദിച്ച ഡെപ്യൂടി ഡയറക്ടര്‍ തസ്തികയ്ക്ക് തുടര്‍ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌കരണം

കേരള സംസ്ഥാന ചലച്ചിത്ര അകാദമിയിലെ ജീവനക്കാര്‍ക്കും കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ജീവനക്കാര്‍ക്കും 11-ാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Keywords: KSRTC approves purchase of 700 new CNG buses with a loan of Rs 455 crore from Kifbi at 4% interest, Thiruvananthapuram, News, KSRTC, Cabinet, Meeting, Salary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia