Badge Protest | 'ശമ്പളമില്ലാതെ 41-ാം ദിവസം'; ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കന്‍ഡക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി

 


ADVERTISEMENT



തിരുവനന്തപുരം: (www.kvartha.com) ശമ്പളം ലഭിക്കാത്തതിന് ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കന്‍ഡക്ടര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി. ജോലി സമയത്ത് പ്രതിഷേധിച്ചതിന് വൈക്കം ഡിപോയിലെ കന്‍ഡക്ടറായ അഖില എസ് നായര്‍ക്കെതിരെയാണ് പാലായിലേക്കാണ് സ്ഥലം മാറ്റിയത്.
Aster_MIMS

അഖിലയുടെ നടപടി സര്‍കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തുന്നതായിരുന്നെന്ന് നടപടി ഉത്തരവില്‍ മാനേജ്മെന്റ് പറഞ്ഞു. 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ചായിരുന്നു അഖിലയുടെ പ്രതിഷേധം. 

ജനുവരി 11-ാം തീയതി അഖില നടത്തിയ പ്രതിഷേധത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കെഎസ്ആര്‍ടിസിയിലെ ബിഎംഎസ് യൂനിയന്‍ സംസ്ഥാന കമിറ്റി അംഗമാണ് അഖില.

Badge Protest | 'ശമ്പളമില്ലാതെ 41-ാം ദിവസം'; ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിത കന്‍ഡക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി


ഉത്തരവില്‍ പറയുന്നത് ഇങ്ങനെ: 11.01.2023ന് വൈക്കം ഡിപോയിലെ 08.30 കലക്ടറേറ്റ് സര്‍വീസ് പോയ കന്‍ഡക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍കാരിനും കോര്‍പറേഷനുമെതിരെ പ്രതിഷേധിച്ച് 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ഡ്യൂടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍കാരിനെയും കോര്‍പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ഥം പാലാ യൂനിറ്റിലേക്ക് സ്ഥലം മാറ്റികൊണ്ട് ഉത്തരവിടുന്നു.

Keywords:  News, Kerala, State, Top-Headlines, KSRTC, Social-Media, Salary, Protest, Transfer, KSRTC action against conductor Akhila S Nair 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia