ശബരിമല വിമാനത്താവള നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി പി ആര്‍ തയാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി തെരഞ്ഞെടുത്തിരിക്കുന്നത് കെ എസ് ഐ ഡി സിയെ; ഡോ. എന്‍ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

 


തിരുവനന്തപുരം: (www.kvartha.com 08.10.2021) ശബരിമല വിമാനത്താവള നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി പി ആര്‍ തയാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി തെരഞ്ഞെടുത്തിരിക്കുന്നത് കെ എസ് ഐ ഡി സിയെ. നിയമസഭയില്‍ ഡോ. എന്‍ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിക്കുവേണ്ടി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ശബരിമല വിമാനത്താവള നിര്‍മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കല്‍, ഡി പി ആര്‍ തയാറാക്കല്‍ എന്നിവയുടെ നോഡല്‍ ഏജന്‍സിയായി തെരഞ്ഞെടുത്തിരിക്കുന്നത് കെ എസ് ഐ ഡി സിയെ; ഡോ. എന്‍ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി

ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ശബരിമലയില്‍ ഒരു ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം സ്ഥാപിക്കുന്നതിന് 2017-ല്‍ തത്വത്തില്‍ അംഗീകാരം നല്‍കുകയും ആധികാരിക ഏജന്‍സി മുഖേന സാധ്യതാ പഠനം നടത്തുന്നതിന് കെ എസ് ഐ ഡി സി യെ ചുമതലപ്പെടുത്തുകയും ചെയ്തുവെന്നും മന്ത്രി അറിയിച്ചു.

വിമാനത്താവളത്തിന്റെ സ്പെഷ്യല്‍ ഓഫിസറായി മുന്‍ ത്രിപുര ചീഫ് സെക്രടെറിയും കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ടിന്റെ ചീഫ് എക്സിക്യൂടിവ് ഓഫിസറുമായിരുന്ന വി തുളസീദാസിനെ നിയമിച്ചിട്ടുണ്ട്.
വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കണ്ടെത്തിയ പ്രദേശങ്ങളില്‍ ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് എന്നറിയപ്പെടുന്ന മലയാളം പ്ലാന്റേഷനെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്നോ ഇകണോമിക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാതപഠനവും നടത്തുന്നതിനായി ലൂയിസ് ബെര്‍ഗര്‍ കണ്‍സള്‍ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിരുന്നു. പ്രസ്തുത കണ്‍സള്‍ടന്റ് സമര്‍പിച്ച പ്രാഥമിക ഫീസിബിലിറ്റി റിപോര്‍ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമര്‍പിക്കുകയുണ്ടായെന്നും മന്ത്രി പറഞ്ഞു.

ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തേടിയിട്ടുണ്ട്. ഇക്കാര്യം വിശദമായി പരിശോധിച്ച് മറുപടി നല്‍കുന്നതിന് നടപടി സ്വീകരിച്ചുവരുന്നു. നിര്‍ദിഷ്ട വിമാനത്താവള പദ്ധതി സര്‍കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പെടുത്തി സമയബന്ധിതമായി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  KSIDC has been selected as the nodal agency for land acquisition and DPR preparation for construction of Sabarimala Airport; Dr. CM's reply to N Jayaraj's call for attention, Thiruvananthapuram, News, Pilgrimage, Sabarimala Temple, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia