Power Cut | അയോധ്യ പ്രതിഷ്ഠാ കര്‍മം നടക്കുന്ന ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമോ? ഫേസ് ബുക് പോസ്റ്റ് വ്യാജമാണെന്നും വഞ്ചിതരാകരുതെന്നും മന്ത്രി കൃഷ്ണൻ കുട്ടി

 


ADVERTISEMENT

തിരുവനന്തപുരം: (KVARTHA) അയോധ്യ പ്രതിഷ്ഠാ കര്‍മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് കാട്ടി ഫേസ്ബുകില്‍ വ്യാപക പ്രചാരണം. മലയാളത്തിലും, എക്സില്‍ (പഴയ ട്വിറ്റര്‍) ഉത്തരേന്‍ഡ്യയിലും ഇതുസംബന്ധിച്ച് ശക്തമായ പ്രചാരണമാണ് നടക്കുന്നത്.

എന്നാല്‍ ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന ഈ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്ന മുന്നറിയിപ്പുമായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി രംഗത്തെത്തി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക എന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. Power Cut | അയോധ്യ പ്രതിഷ്ഠാ കര്‍മം നടക്കുന്ന ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങുമോ? ഫേസ് ബുക് പോസ്റ്റ് വ്യാജമാണെന്നും വഞ്ചിതരാകരുതെന്നും മന്ത്രി കൃഷ്ണൻ കുട്ടി പോസ്റ്റിന്റെ പൂര്‍ണരൂപം:

അയോധ്യ പ്രതിഷ്ഠാ കര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന് ഫേസ്ബുക്കില്‍ മലയാളത്തിലും, എക്സില്‍ (പഴയ ട്വിറ്റര്‍) ഉത്തരേന്ത്യയിലും ശക്തമായ പ്രചാരണം ചില സാമൂഹ്യ വിരുദ്ധര്‍ നടത്തുന്നുണ്ട്.

അയോധ്യ പ്രതിഷ്ഠാകര്‍മ്മം നടക്കുന്ന 2024 ജനുവരി 22ന് കേരളത്തില്‍ വ്യാപകമായി വൈദ്യുതി മുടങ്ങും എന്ന പ്രചാരണം വ്യാജമാണ്.
വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക ...

 

Keywords: KSEB Minister FB Post about fake post, Thiruvananthapuram, News, FB Post, Ayodhya Temple, Inauguration, Minister, Warning, Criticism, Social Media, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia