Obituary | ജോലിക്കിടെ മരക്കൊമ്പ് വീണ് പരുക്കേറ്റ ലൈന്‍മാന്‍ മരിച്ചു
Sep 1, 2024, 22:14 IST
Photo: Arranged
ADVERTISEMENT
ചെറുപുഴ പാടിച്ചാല്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഞെക്ലി സ്വദേശി റഫീഖ് ആണ് മരിച്ചത്.
പയ്യന്നൂര്‍: (KVARTHA) റോഡരികിലെ വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ മരക്കൊമ്പുകള്‍ മുറിച്ച് നീക്കുന്നതിനിടെ മരം ദേഹത്ത് വീണ് കെ എസ് ഇ ബി ലൈന്‍മാന് ദാരുണാന്ത്യം. ചെറുപുഴ പാടിച്ചാല്‍ സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ ഞെക്ലി സ്വദേശി റഫീഖ് ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പെരിങ്ങോം ഞെക്ലിയില്‍ വെച്ചായിരുന്നു അപകടം. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
#KSEBAccident #WorkplaceSafety #KeralaNews #LinemanDeath #RIP
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
