സോഷ്യല്‍ മീഡിയ കൊടുങ്കാറ്റായി; കെ എസ് ഇ ബിയുടെ 'ബള്‍ബ് മിന്നി'

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01/10/2015) സോഷ്യല്‍ മീഡിയ കൊടുകാറ്റായതോടെ വൈദ്യുതി ബോര്‍ഡിന്റെ ബള്‍ബ് മിന്നി. ജീവനക്കാര്‍ മീറ്റര്‍ റീഡിംഗിന് വീട്ടിലെത്തുമ്പോള്‍ തുടര്‍ച്ചയായി രണ്ട് തവണ വീട്ടില്‍ ആളില്ലെങ്കില്‍ 250 രൂപ മുതല്‍ 500 രൂപ വരെ പിഴയടയ്ക്കാനുള്ള വിവാദ തീരുമാനത്തിനെതിരെ സോഷ്യല്‍മീഡിയ ഒന്നടങ്കം പ്രതിഷേധകൊടുങ്കാറ്റ് അഴിച്ചുവിടുകയായിരുന്നു.

കെ എസ് ഇ ബിയെ തൊലിയുരിച്ചുകൊണ്ടുള്ള രസകരമായ ആക്ഷേപ ഹാസ്യ പോസ്റ്റുകളാണ് ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും കഴിഞ്ഞദിവസങ്ങളില്‍ നിറഞ്ഞോടിയത്. ജനരോഷം സോഷ്യല്‍ മീഡിയയിലൂടെ ഏറ്റുവാങ്ങിയ വൈദ്യുതി ബോര്‍ഡ് വിവാദ തീരുമാനം മരവിപ്പിക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. രാജസ്ഥാനില്‍ പുലി കുടത്തില്‍ തലയിട്ട് പുലിവാല്‍ പിടിച്ചതുപോലെയുള്ള അവസ്ഥയായിരുന്നു ഈ തീരുമാനം പ്രഖ്യാപിച്ചതിലൂടെ കെ എസ് ഇ ബിക്ക് ഉണ്ടായത്.
സര്‍ക്കാരില്‍നിന്നുപോലും വൈദ്യുതി ബോര്‍ഡിന് കനത്ത വിമര്‍ശനമാണ് ഇക്കാര്യത്തില്‍ കേള്‍ക്കേണ്ടിവന്നത്. ഇത്തരമൊരു മണ്ടന്‍ തീരുമാനമെടുത്ത കെ എസ് ഇ ബിയിലെ ഉന്നതരെ വൈദ്യുതി മന്ത്രിപോലും താക്കീത് ചെയ്തതായാണ് അറിയുന്നത്. 

സോഷ്യല്‍ മീഡിയ കൊടുങ്കാറ്റായി; കെ എസ് ഇ ബിയുടെ 'ബള്‍ബ് മിന്നി'


Keywords: KSEB, Meter Reading, Fine, Kerala, Kerala State Electricity Board
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script