Police booked | തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചതായി പരാതി; കെഎസ്ഇബി ജീവനക്കാരനെതിരെ പൊലീസ് കേസ്
Jun 18, 2022, 11:30 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) മിണ്ടാപ്രാണിയോട് ക്രൂരത. തെരുവുനായയുടെ കണ്ണടിച്ചു പൊട്ടിച്ചതായി പരാതി. സംഭവത്തില്‍ മെഡികല്‍ കോളജ് പൊലീസ് കേസെടുത്തു. കെഎസ്ഇബി ഓഫീസിലെ ഡ്രൈവറായ മുരളി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി ഒന്‍പത് മണിയോടെ പട്ടം കെഎസ്ഇബി ഓഫീസിലാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മുരളിയുടെ ആക്രമണത്തില്‍ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടമായ നായ പീപിള്‍ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയുടെ സംരക്ഷണയിലാണ് ഇപ്പോഴുള്ളത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.