KS Chithra | പറശിനിക്കടവ് മടപ്പുര മുത്തപ്പന് മുൻപിൽ ഗാനാലാപനവുമായി മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്ര

 


തളിപ്പറമ്പ്: (KVARTHA) പറശിനി മടപ്പുര മുത്തപ്പന് മുമ്പിൽ കൈകൂപ്പി തൊഴുത് മനം നിറഞ്ഞ് പാടി മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്ര. തിങ്കളാഴ്ച രാവിലെയാണ് ചിത്ര അനുഗ്രഹം വാങ്ങുന്നതിനായി പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ദർശനത്തിനെത്തിയത്. തിരുവപ്പന നടക്കുന്ന ചിത്ര മനോഹരമായ ഗാനാലാപനം നടത്തിയാണ് മുത്തപ്പന് ദക്ഷിണ നൽകിയത്.

KS Chithra | പറശിനിക്കടവ് മടപ്പുര മുത്തപ്പന് മുൻപിൽ ഗാനാലാപനവുമായി മലയാളത്തിൻ്റെ വാനമ്പാടി കെ എസ് ചിത്ര

ചിത്രയുടെ സങ്കടങ്ങളിൽ താൻ എപ്പോഴും സാന്ത്വനമായിട്ടുണ്ടാകുമെന്നും സന്താനങ്ങളെ കൈവിടില്ല എന്നു തലയിൽ കൈ അനുഗ്രഹിച്ചാണ് തന്നെ നേടിയെത്തിയ ചിത്രയെ മുത്തപ്പൻ തൻ്റെ സാന്നിധ്യത്തിൽ നിന്നും നിറ മനസോടെ തിരിച്ചയച്ചത്. മടപ്പുരയിലെത്തിയ ഗായികയെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര ഭാരവാഹികളും ആരാധകരും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു. ചിത്ര എല്ലാം മറന്നു മുത്തപ്പന് മുൻപിൽ പാടുന്ന ദൃശ്യങ്ങൾ കാഴ്ചക്കാരിലൊരാൾ പകർത്തി സാമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തത് നിരവധി പേരാണ് വീക്ഷിച്ചത്.


Keywords: News, Kerala, Kerala-News, Kannur-News, KS Chithra, Parassinikkadavu, Temple, Malayalam News, KS Chithra At Parassinikkadavu.
< !- START disable 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia