Allegation | എന്ത് നടന്നാലും അന്വേഷണത്തിന് ഉത്തരവിടുന്നതല്ലാതെ നടപടി ഉണ്ടാകുന്നില്ല; ഇതാണ് ഇത്തരം അനാസ്ഥകള്‍ക്ക് കാരണം; ചികിത്സാപ്പിഴവിനെ തുടര്‍ന്ന് മരിച്ച കൃഷ്ണയുടെ വീട് സന്ദര്‍ശിച്ച് വിഡി സതീശന്‍


കുടുംബത്തിന് സര്‍കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യം
ചികിത്സാ രേഖകള്‍ തിരുത്തിയെന്നും ആരോപണം
തിരുവനന്തപുരം: (KVARTHA) ചികിത്സാപ്പിഴവിനെ (Medical malpractice) തുടര്‍ന്ന് മരിച്ച (Dead) മലയിന്‍കീഴ് മച്ചേല്‍ മണപ്പുറം സ്വദേശി കൃഷ്ണ തങ്കപ്പന്റെ (Krishna Thankappan) വീട് (House) സന്ദര്‍ശിച്ച് (Visit) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ (VD Satheesan) . ആരോഗ്യമന്ത്രിക്കെതിരെ (Health Minister) ഗുരുതര ആരോപണങ്ങളാണ് (Allegation) പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. ചികിത്സാപ്പിഴവ് സംബന്ധിച്ച് പരാതി (Complaint) നല്‍കിയിട്ടും ആരോഗ്യവകുപ്പ് (Health Department) അതേക്കുറിച്ച് അന്വേഷിച്ചില്ലെന്നും (Probe) സതീശന്‍ പറഞ്ഞു.
കോഴിക്കോട് മെഡികല്‍ കോളജില്‍ വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ ചെയ്തതും രോഗി ലിഫ്റ്റില്‍ കുടുങ്ങിയതും ഉള്‍പെടെ നിരവധി സംഭവങ്ങളാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടുണ്ടായത്. എല്ലാത്തിനും മന്ത്രി അന്വേഷണത്തിന് ഉത്തരവിടുന്നതല്ലാതെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ശക്തമായ നടപടികള്‍ സ്വീകരിക്കാത്തതുകൊണ്ടാണ് ഇത്തരം അനാസ്ഥകളുണ്ടാകുന്നതെന്നും സതീശന്‍ ആരോപിച്ചു.
കൃഷ്ണ തങ്കപ്പന്റെ കുടുംബത്തിന് സര്‍കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മരണം ഉണ്ടായതിന് ശേഷം നെയ്യാറ്റിന്‍കര ആശുപത്രിയിലെ രേഖകള്‍ വരെ തിരുത്തി എന്നും സതീശന്‍ ചൂണ്ടിക്കാട്ടി. ജൂലൈ 15 ന് 2:41 നാണ് മെഡികല്‍ കോളജ് ആശുപത്രിയില്‍ കൃഷ്ണ തങ്കപ്പനെ പ്രവേശിപ്പിച്ചത്. എന്നാല്‍ അന്ന് 3:41 നും 3:39 നും ഇസിജി എടുത്തെന്ന വ്യാജരേഖയാണ് നെയ്യാറ്റിന്‍കര താലൂക് ആശുപത്രി ഉണ്ടാക്കിയിരിക്കുന്നത്. ആരെ രക്ഷിക്കാനാണ് വ്യാജ രേഖയുണ്ടാക്കിയത് എന്നും സതീശന്‍ ചോദിച്ചു.
കുറിപ്പടിയില്‍ നിര്‍ദേശിച്ചിരിക്കുന്ന മരുന്നുകള്‍ നല്‍കിയിട്ടില്ലെന്നതിനും വ്യാജ രേഖയുണ്ടാക്കി. ചികിത്സാ പിഴവും കുറ്റകരമായ അനാസ്ഥയും ഉള്ളതുകൊണ്ടാണ് പരാതി നല്‍കിയിട്ടും നടപടി എടുക്കാത്തതെന്നും സതീശന്‍ കുറ്റപ്പെടുത്തി. മരണത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധിച്ചപ്പോള്‍ തിങ്കളാഴ്ച നടപടിയെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. കുഞ്ഞിനെ ഉറക്കിക്കിടത്തി ഭര്‍ത്താവിനൊപ്പം ബൈകില്‍ കയറി ആശുപത്രിയിലെത്തി രണ്ട് നിലയുടെ മുകളിലേക്ക് നടന്നു കയറിയ ആളിനാണ് മരുന്ന് കുത്തിവച്ചത്.
എന്നാല്‍ ഏത് മരുന്നാണ് നല്‍കിയതെന്ന് മെഡികല്‍ കോളജിലെ ഡോക്ടര്‍മാര്‍ ചോദിച്ചിട്ടുപോലും പറഞ്ഞില്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. തികഞ്ഞ അനാസ്ഥയാണ് കാട്ടിയത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. അഞ്ച് സെന്റില്‍ താമസിക്കുന്ന പാവപ്പെട്ട കുടുംബത്തിന് സര്‍കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. കുടുംബത്തിന് നീതി നേടിക്കൊടുക്കാന്‍ പ്രതിപക്ഷം ഒപ്പമുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.