Protest | അധ്യാപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കെ പി എസ് ടി എ 27 ന് ഡി ഡി ഇ ഓഫിസ് മാര്‍ച് നടത്തും
Aug 25, 2022, 12:24 IST
കണ്ണൂര്‍: (www.kvartha.com) മുഴുവന്‍ അധ്യാപകര്‍ക്കും നിയമന അംഗീകാരം നല്‍കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ഉച്ചഭക്ഷണത്തിലുള്ള തുക വര്‍ധിപ്പിക്കുകയും സമയബന്ധിതമായി നല്‍കുകയും ചെയ്യുക, ഒന്‍പത്, പത്ത് ക്ലാസുകളിലെ 1:40 എന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം നിലനിര്‍ത്തുക, ഹെഡ് മാസ്റ്റര്‍ക്ക് സ്‌കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക, ഖാദര്‍ കമിറ്റി റിപോര്‍ട് തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള പ്രദേശ് സ്‌കൂള്‍ ടീചേഴ്‌സ് അസോസിയേഷന്‍ (KPSTA) ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ ആഗസ്ത് 27 ന് കണ്ണൂര്‍ ഡി ഡി ഇ ഓഫിസിലേക്ക് മാര്‍ച് നടത്തും.
കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് രാവിലെ 10 മണിക്ക് മാര്‍ച് ആരംഭിക്കും. ഡി സി സി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 15 ഉപജില്ലകളില്‍ നിന്നായി ആയിരത്തോളം അധ്യാപകര്‍ മാര്‍ചില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശന്‍, സംസ്ഥാന സെക്രടറി വി മണികണ്ഠന്‍, ജില്ലാ പ്രസിഡന്റ് യു കെ ബാലചന്ദ്രന്‍, സെക്രടറി ഇ കെ ജയപ്രസാദ്, ട്രഷറര്‍ സി വി എ ജലീല്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: KPSTA will hold a march on 27th DDE office to protect the rights of teachers, Kannur, News, Teachers, March, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.