കെ പി എസ് ടി എ സംസ്ഥാന നേതാവ് കെ സി രാജന്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നു

 


കണ്ണൂര്‍: (www.kvartha.com 31.03.2020) കണ്ണൂര്‍ പുഴാതി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനുമായ കെ സി രാജന്‍ ചൊവ്വാഴ്ച സര്‍വ്വീസില്‍ നിന്ന് വിരമിക്കും. 34 വര്‍ഷത്തെ സര്‍വ്വീസിനിടയില്‍ ഒന്‍പത് വിദ്യാലയങ്ങളില്‍ ഗണിതാധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. 2013-14 വര്‍ഷത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

കെ പി എസ് ടി എ സംസ്ഥാന നേതാവ് കെ സി രാജന്‍ സര്‍വ്വീസില്‍നിന്ന് വിരമിക്കുന്നു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗം, ജില്ലാ വിദ്യാഭ്യാസ സമിതി അംഗം, എസ്എസ്എ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി അംഗം, എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂരില്‍ നടന്ന നിരവധി ദേശീയ സംസ്ഥാന സ്‌ക്കൂള്‍ കലോത്സവങ്ങളുടെ കണ്‍വീനറായും സംഘാടക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. കെപിഎസ്ടിഎയുടെ സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറിയടക്കമുളള വിവിധ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നതിനോടനുബന്ധിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് അഞ്ച് സെന്റ് വീതം സ്ഥലവും പ്രാഥമിക ചെലവിന് ഓരോ ലക്ഷം രൂപയും നല്‍കി ശ്രദ്ധ നേടിയിരുന്നു. മയ്യില്‍ കയരളം സ്വദേശിയാണ്. കയരളം എയുപി സ്‌കുള്‍ അധ്യാപിക ഇ കെ രതി ഭാര്യയാണ്. പാലക്കാട് ഐ ഐടി എംടെക് വിദ്യാര്‍ത്ഥി ജിതിന്‍രാജ്, പരിയാരം മെഡിക്കല്‍ കോളേജ് എംബിബിഎസ് വിദ്യാര്‍ത്ഥിനി അരുണിമ എന്നിവര്‍ മക്കളാണ്.

Keywords:  News, Kerala, Kannur, Teacher, Retirement, School, KPSTA State Leader KC Rajan Retires from Service
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia