Complaint | അധ്യാപികയെ മാനസികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ സ്റ്റുഡന്റ് പൊലീസ് നോഡല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ പി എസ് ടി എ ജില്ലാകമിറ്റി
Aug 14, 2023, 11:41 IST
തലശേരി: (www.kvartha.com) അധ്യാപികയെ മാനസികമായി പീഡിപ്പിച്ചെന്ന സംഭവത്തില്‍ സ്റ്റുഡന്റ് പൊലീസ് നോഡല്‍ ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ പി എസ് ടി എ ജില്ലാകമിറ്റി രംഗത്ത്.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നോഡല്‍ ഓഫീസറുടെ മാനസിക പീഡനം മൂലം ചിറ്റാരിപറമ്പ് ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂള്‍ എസ് പി സി യൂനിറ്റ് ഇന്‍ചാര്‍ജറും അധ്യാപികയുമായ ചെണ്ടയാട് സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എസ് പി സിയുടെ നോഡല്‍ ഓഫീസര്‍ ഇവരെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നടന്ന റിക്രൂട് മെന്റടക്കം നോഡല്‍ ഓഫീസര്‍ ഇടപ്പെട്ടു തടസപ്പെടുത്തുകയും റീ റിക്രൂട്മെന്റ് നടത്തിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനുപുറമെ കാര്യക്ഷമമായി ജോലി ചെയ്യാന്‍ അറിയില്ലെങ്കില്‍ ജോലിയില്‍ നിന്നും ഒഴിവായി പോകണമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചു. നോഡല്‍ ഓഫീസര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്ക് നേരത്തെ അധ്യാപിക പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയ്ക്ക് പരാതിയുണ്ട്.
ചിറ്റാരിപ്പറമ്പ് ഗവ.ഹൈസ്‌കൂള്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എസ് പി സി ചുമതലയുള്ള പൊലീസ് ഓഫീസറില്‍ നിന്നുമുണ്ടായ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സംഭവത്തില്‍ ഉത്തരവാദിയായ പൊലീസ് ഓഫീസര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും കെ പി എസ് ടി എ കണ്ണൂര്‍ ജില്ലാ കമിറ്റി ആവശ്യപ്പെട്ടു.
എസ് പി സി ഡെപ്യൂടി നോഡല്‍ ഓഫീസര്‍ അധ്യാപികയെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ അധ്യാപിക മുമ്പ് ജില്ലാ പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മേല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും എസ് പി സിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ചെണ്ടയാട് സ്വദേശിനിയായ അധ്യാപികയെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതേ എസ് പി സി നോഡല്‍ ഓഫീസര്‍ക്കെതിരെ ജില്ലയിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും ധാരാളം പരാതി ഉയരുന്നുണ്ട്. അധ്യാപികയെ മാനസികമായി പീഡിപ്പിച്ച നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും അല്ലാത്ത പക്ഷം അധ്യാപകര്‍ ജില്ലയില്‍ സ്റ്റുഡന്റ്സ് പൊലീസ് പ്രവര്‍ത്തനവുമായി സഹകരിക്കുകയില്ലെന്നും യോഗം മുന്നറിയിപ്പു നല്‍കി.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് യുകെ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ രമേശന്‍, വി മണികണ്ഠന്‍, ജില്ലാ സെക്രടറി ഇകെ ജയപ്രസാദ്, ട്രഷറര്‍ സിവിഎ ജലീല്‍, എംകെ അരുണ, സിഎം പ്രസീത, പിപി ഹരിലാല്‍, വിവി പ്രകാശന്‍, ദിനേശന്‍ പാച്ചോള്‍, സുധീര്‍ കുനിയില്‍, കെ രാജേഷ്, രാമചന്ദ്രന്‍ കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്റ്റുഡന്റ് പൊലീസ് കേഡറ്റ് നോഡല്‍ ഓഫീസറുടെ മാനസിക പീഡനം മൂലം ചിറ്റാരിപറമ്പ് ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂള്‍ എസ് പി സി യൂനിറ്റ് ഇന്‍ചാര്‍ജറും അധ്യാപികയുമായ ചെണ്ടയാട് സ്വദേശിനി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
അമിതമായ രീതിയില്‍ ഉറക്കുഗുളിക കഴിച്ചാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. അവശനിലയില്‍ കണ്ടെത്തിയ യുവതിയെ തലശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനിലതരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എസ് പി സിയുടെ നോഡല്‍ ഓഫീസര്‍ ഇവരെ മാനസികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. കഴിഞ്ഞ ദിവസം നടന്ന റിക്രൂട് മെന്റടക്കം നോഡല്‍ ഓഫീസര്‍ ഇടപ്പെട്ടു തടസപ്പെടുത്തുകയും റീ റിക്രൂട്മെന്റ് നടത്തിക്കുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനുപുറമെ കാര്യക്ഷമമായി ജോലി ചെയ്യാന്‍ അറിയില്ലെങ്കില്‍ ജോലിയില്‍ നിന്നും ഒഴിവായി പോകണമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കള്‍ പരാതിയില്‍ ആരോപിച്ചു. നോഡല്‍ ഓഫീസര്‍ക്കെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്ക് നേരത്തെ അധ്യാപിക പരാതി നല്‍കിയെങ്കിലും നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയ്ക്ക് പരാതിയുണ്ട്.
ചിറ്റാരിപ്പറമ്പ് ഗവ.ഹൈസ്‌കൂള്‍ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ ചുമതലയുണ്ടായിരുന്ന അധ്യാപിക എസ് പി സി ചുമതലയുള്ള പൊലീസ് ഓഫീസറില്‍ നിന്നുമുണ്ടായ മാനസിക പീഡനം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന സംഭവത്തില്‍ ഉത്തരവാദിയായ പൊലീസ് ഓഫീസര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹത്തെ ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും കെ പി എസ് ടി എ കണ്ണൂര്‍ ജില്ലാ കമിറ്റി ആവശ്യപ്പെട്ടു.
എസ് പി സി ഡെപ്യൂടി നോഡല്‍ ഓഫീസര്‍ അധ്യാപികയെ മാനസികമായി പീഡിപ്പിക്കുന്നതിനെതിരെ അധ്യാപിക മുമ്പ് ജില്ലാ പൊലീസ് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മേല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അധ്യാപികയെ അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയും എസ് പി സിയുടെ ചുമതലയില്‍ നിന്നും ഒഴിവാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിലാണ് ചെണ്ടയാട് സ്വദേശിനിയായ അധ്യാപികയെ അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചനിലയില്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇതേ എസ് പി സി നോഡല്‍ ഓഫീസര്‍ക്കെതിരെ ജില്ലയിലെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും ധാരാളം പരാതി ഉയരുന്നുണ്ട്. അധ്യാപികയെ മാനസികമായി പീഡിപ്പിച്ച നോഡല്‍ ഓഫീസറെ സസ്പെന്‍ഡ് ചെയ്ത് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും അല്ലാത്ത പക്ഷം അധ്യാപകര്‍ ജില്ലയില്‍ സ്റ്റുഡന്റ്സ് പൊലീസ് പ്രവര്‍ത്തനവുമായി സഹകരിക്കുകയില്ലെന്നും യോഗം മുന്നറിയിപ്പു നല്‍കി.
Keywords: KPSTA district committee to take action against student police nodal officer in the incident of psychological torture of teacher, Kannur, News, Teacher Suicide Attempt, KPSTA Protest, Complaint, Hospital, Treatment, Police, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.