ഇന്ധന, പാചക വാതക വില വര്‍ദ്ധനവുകളില്‍ അടുക്കള സമരവുമായി കെ പി ജി ഡി

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 04.07.2020) അധികാരത്തില്‍ കയറാന്‍ മോഹന വാഗ്ദാനങ്ങള്‍ നല്‍കുകയും കസേര ലഭിക്കുമ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാതേയും, സാധാരണക്കാരന്റെ പോക്കറ്റ് കൊള്ളയടിക്കുന്ന ഇന്ധന, പാചക വാതക വില വര്‍ദ്ധനവുകളില്‍ ഉച്ചഭക്ഷണം ഒഴിവാക്കിക്കൊണ്ട് 'കോവിഡ് കാലത്ത് അടുപ്പണയ്ക്കരുത്' എന്ന മുദ്രാവാക്യവുമായി കെ പി ജി ഡി പ്രതിഷേധ പരിപാടി സംഘടിപ്പിപ്പിച്ചു.
ഇന്ധന, പാചക വാതക വില വര്‍ദ്ധനവുകളില്‍ അടുക്കള സമരവുമായി കെ പി ജി ഡി

ജില്ലാതല ഉദ്ഘാടനം ഡി സി സി ജനറല്‍ സെക്രട്ടറി അഡ്വ. സി ആര്‍ പ്രാണകുമാര്‍ നിര്‍വഹിച്ചു. കെ പി ജി ഡി സംസ്ഥാന വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് ബാലഗിരി പി അമ്മാള്‍ അധ്യക്ഷത വഹിച്ചു. വട്ടിയൂര്‍ക്കാവ് മുന്‍ എം എല്‍ എ രവി, കെ പി ജി ഡി സംസ്ഥാന ട്രഷറര്‍ ഗണേശന്‍, പനങ്ങോട്ടു കോണം വിജയന്‍, മല്ലിക, മിനി ജയകൃഷ്ണന്‍, സതി കുമാരി, ദീപ അനില്‍, ലൈല ഉമ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords:  Thiruvananthapuram, Kerala, News, Strike, Petrol, Cooking,  kpgd with kitchen strike  Increase in fuel and cooking gas prices
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia