കെപിസിസി ജംബോ കമ്മിറ്റിയില്‍ മുമ്പന്‍ സുധാകരന്‍; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തുടരും

 


കണ്ണൂര്‍: (www.kvartha.com 11.11.2019) കെപിസിസി തയ്യാറാക്കിയ കെപിസിസി ഭാരവഹികളുടെ ലിസ്റ്റില്‍ കെ സുധാകരന്‍ വര്‍ക്കിംഗ് പ്രസിഡന്റായി തുടരും. കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവര്‍ക്ക് പുറമേ ഐ ഗ്രൂപ്പ് വി ഡി സതീശന്റെയും എ ഗ്രൂപ്പ് തമ്പാനൂര്‍ രവിയുടെയും പേര് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ അന്തരിച്ച മുന്‍ എംപി എം എ ഷാനവാസ് ഉള്‍പ്പെടെ അഞ്ച് വര്‍ക്കിംഗ് പ്രസിഡന്റുമാരുണ്ടായിരുന്നു. ഇത്തവണ ഷാനവാസിന്റെ ഒഴിവ് നികത്തുന്നതിനു പുറമേ ഒരാളെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്.

ങ്ങനെയാണെങ്കില്‍ മൊത്തം ആറ് വര്‍ക്കിംഗ് പ്രസിഡന്റുമാരെ കെപിസിസിക്ക് ഉള്‍കൊള്ളേണ്ടിവരും. ഏക ട്രഷറര്‍ സ്ഥാനത്തേക്ക് സി പി മുഹമ്മദ്, കെ കെ കൊച്ചുമുഹമ്മദ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ഇവര്‍ക്കു പുറമേ വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍ എന്നിവരുള്‍ക്കൊള്ളുന്ന പേരുകള്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈകാമാന്‍ഡിന് കൈമാറി.

കെപിസിസി ജംബോ കമ്മിറ്റിയില്‍ മുമ്പന്‍ സുധാകരന്‍; വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം തുടരും

35 സെക്രട്ടറിമാര്‍, 60 ജനറല്‍ സെക്രട്ടറിമാര്‍, 12 വൈസ് പ്രസിഡന്റുമാര്‍ എന്നിവരുള്‍ക്കൊള്ളുന്ന ജംബോ കമ്മിറ്റിയാണ് ഇക്കുറി നിലവില്‍ വരിക. ഇതിനു പുറമേ മുതിര്‍ന്ന നേതാക്കളായ കെ മുരളീധരന്‍, വി എം സുധീരന്‍ എന്നിവരും സ്വന്തം നിലയ്ക്കും ലിസ്റ്റുകള്‍ നല്‍കിയിട്ടുണ്ട്. ഡല്‍ഹിയിലെത്തിയ മുല്ലപ്പള്ളി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് ലിസ്റ്റ് കൈമാറി. കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക്ക് ഇതു പിന്നീട് രാഹുല്‍ ഗാന്ധിയെ കൂടി കാണിച്ചതിനുശേഷം കേരള നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി ചര്‍ച്ച നടത്തിയതിനു ശേഷം അംഗീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Kannur, News, KPCC, Umman Chandi, MI Shanavas MP, KPCC Submit new office bearers' list to high command
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia